
ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പഠിക്കുന്നില്ല; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
ചെന്നൈ ട്രെയിൻ അപകടത്തില്‍ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പാഠം പഠിക്കുന്നില്ല. സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ ഇനി എത്ര ജീവൻ പൊലിയേണ്ടി വരുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച വൈകിട്ടാണ് തമിഴ്‌നാട്ടിലെ കവരൈപ്പേട്ട റെയിൽവേ സ്റ്റേഷനിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റുകയും രണ്ട് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ 19 പേര്‍ക്കാണ് പരിക്കേറ്റത്. പാസഞ്ചർ ട്രെയിനിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരിലേറെയും. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മുന്നൂറോളം…