
ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാംഘട്ട മത്സരങ്ങള്‍ കടൽ കടക്കുമോ? മത്സരങ്ങള്‍ക്ക് വേദിയാവുക യു.എ.ഇ.
ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാംഘട്ട മത്സരങ്ങള്‍ക്ക് യു.എ.ഇ വേദിയാകുമെന്ന് റിപ്പോർട്ട്. മാർച്ച് 22നാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. ചെന്നൈ എം. എ. ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ലോക്‌സഭ ഇലക്ഷന്‍ നടക്കാനിരിക്കുന്നത് കൊണ്ടാണ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ഫിക്ച്ചര്‍ പുറത്തുവിടാത്തത്. എന്നാൽ രാണ്ടാം ഘട്ട മത്സരങ്ങൾക്ക് യുഎഇ വേദിയാകുമെന്നാണ് ഒരു ദേശിയ മാധ്യമം റിപ്പോർട്ട്…