
ഐപിഎൽ പ്ലേ ഓഫിൽ ആർസിബിയോ ചെന്നൈ സൂപ്പർ കിംഗ്സോ? നിർണായക മത്സരത്തിന് ഭീഷണിയായി മഴ
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7:30ന് ആർസിബി ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം നടക്കാനിരിക്കുകയാണ്. ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. എന്നാൽ ആർസിബി ആരാധകരെ ആശങ്കയിലാഴ്ത്തിയത് പലയിടത്തുമുണ്ടായ ഒറ്റപെട്ട മഴയാണ്. മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിയോടെ മഴപെയ്യുമെന്നായിരുന്നു പ്രവചനമെങ്കിലും നഗരത്തിന്‍റെ മറ്റ് പലയിടങ്ങളിലും നേരത്തെ മഴ പെയ്യാന്‍ തുടങ്ങിയത് ആശങ്ക വർദ്ധിപ്പിച്ചു. അതേസമയം, മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരങ്ങളിലും ഇപ്പോള്‍…