
ചെന്നൈ പ്രളയത്തിൽ മരണം 17 കടന്നു; കുടിവെള്ള ക്ഷാമം രൂക്ഷം
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മഴക്കെടുതിയും മൂന്നാം ദിവസം പിന്നിടുമ്പോൾ ചെന്നെയിൽ 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. ചെന്നൈയിൽ മാത്രം ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായില്ല. തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി 61,000-ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച തമിഴ്നാട് സന്ദർശിക്കും. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ പ്രദേശങ്ങളിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും നൽകിയ അവധി നീട്ടിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിതരണം താറുമാറായത് ജനങ്ങളെ ദുരിതത്തിലാക്കി. പ്രളയബാധിതമേഖലകളിൽ സന്ദർശനം നടത്തിയ…