ബ്ലാക്ക് ഫോറസ്റ്റിലും റെഡ് വെൽവറ്റ് കേക്കിലും കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെന്ന് റിപ്പോർട്ട്; മുന്നറിയിപ്പുമായി കർണാടക

12 കേക്ക് സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇതിനെത്തുടർന്ന് കർണാടകയിലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. ബംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച് സാമ്പിളുകളാണ് പരിശോനധയ്ക്ക് വിധേയമാക്കിയത്. പരിശോധനയുടെ ഭാഗമായി ബേക്കറികളിൽ നിന്ന് ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള 235 കേക്ക് സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനയിൽ ഇതിൽ 223 സുരക്ഷിതമാണെന്ന് കണ്ടെത്തി. ശേഷിച്ച് 12 എണ്ണത്തിലാണ് അപകടകരമായ ഘടകങ്ങൾ കണ്ടെത്തിയത്. നിറത്തിനായി ചേർക്കുന്ന വസ്തുക്കാണ് പ്രശ്‌നക്കാരെന്നാണ് അധികൃതർ പറയുന്നത്. ചുവന്ന വെൽവറ്റ്, ബ്ലാക്ക് ഫോറസ്റ്റ്…

Read More

കാറിനുള്ളിൽ ക്യാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ; പഠന റിപ്പോർട്ട് പുറത്ത്

കാറിൽ സഞ്ചരിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ശ്വസിക്കുന്നതായി കണ്ടെത്തൽ. എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവിൽ ഗവേഷകർ വിശകലനം ചെയ്തു. ഇതിൽ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാർഡന്റ് ( തീ അണയ്ക്കാൻ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരുന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ പ്രത്യുൽപാദന ശേഷി കുറയ്ക്കുന്നതിനും ഇത്…

Read More

പ്ലാസ്റ്റിക്കിൽ 16,000ലധികം രാസവസ്തുക്കൾ; മനുഷ്യനു വിനാശകരമാകുന്നത് 4,200ലേറെ വിഷവസ്തുക്കൾ

അറിയാമോ… പ്ലാസ്റ്റിക്കിൽ നാം കരുതുന്നതിനേക്കാൾ ആയിരക്കണക്കിനു രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്! മിക്കതും അനിയന്ത്രിതമാണ്. പ്ലാസ്റ്റിക് പ്രകൃതിക്കും മനുഷ്യനും വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നോർവീജയൻ റിസർച്ച് കൗൺസിലിൻറെ കീഴിൽ പഠനം നടത്തിയ ഗവേഷകർ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് ആണു പുറത്തുവിട്ടത്. പഠനമനുസരിച്ച് പ്ലാസ്റ്റിക്കിൽ 16,000ലേറെ രാസവസ്തുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മനുഷ്യൻറെ ഭാവിക്കുതന്നെ വിനാശകരമാകുന്ന 4,200ലധികം വിഷപദാർഥങ്ങളെ തിരിച്ചറിയുകയും ചെയ്തു ശാസ്ത്രജ്ഞർ. പ്ലാസ്റ്റിക്കിൽ അറിയപ്പെടുന്ന രാസവസ്തുക്കളുടെ എണ്ണം 13,000 ൽ നിന്ന് 16,000 ആയി വിപുലീകരിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണു പുറത്തുവന്നത്. ഇവയിൽ ആറു…

Read More