പെരിയാറിലെ മത്സ്യക്കുരുതിയ്ക്ക് കാരണം രാസമാലിന്യം; വിദഗ്ധ സമിതി റിപ്പോർട്ട്

പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മത്സ്യ മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. കുഫോസ് മുൻ വൈസ്ചാൻസലർ ഡോ ബി മധുസൂദനക്കുറുപ്പാണ് സമിതിയുടെ ചെയർമാൻ. റിപ്പോർട്ടുകൾക്ക് പിന്നാലെ റിപ്പോർട്ടുകൾ വന്നിട്ടും നഷ്ടപരിഹാരത്തിൻറെ കാര്യത്തിലും ദുരന്തത്തിന് കാരണക്കാരായ കമ്പനികൾക്കെതിരായ നടപടിയുടെ കാര്യത്തിലും ഇനിയും തീരുമാനമായില്ല. പെരിയാറിൽ മത്സ്യക്കുരുതി ഉണ്ടായി രണ്ടു മാസം കഴിഞ്ഞിട്ടും കാരണക്കാരായവർക്കെതിരായ നടപടിയും കർഷകർക്കുള്ള നഷ്ടപരിഹാരവും ഒന്നുമായില്ല. മത്സ്യക്കുരുതിക്ക് കാരണം…

Read More

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം ; പുഴയിൽ രാസമാലിന്യം കലർന്നതായി കണ്ടെത്തൽ

പെരിയാർ മത്സ്യക്കുരുതിയിൽ നിർണായക കണ്ടെത്തൽ. പുഴയിൽ രാസമാലിന്യം കലർന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണം. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോർഡിനും ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ വിമർശനമുണ്ട്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകൾ തുറന്നത്. എന്നാൽ അന്ന് രാവിലെ എട്ടിന് തന്നെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയിരുന്നു. നാട്ടുകാർ ഇത് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വ്യവസായ…

Read More