
അങ്കമാലി ഡയറീസ് കണ്ട് ആ നടി തിയറ്ററിൽ നിന്നും ഇറങ്ങിപ്പോയി, കാരണം…..; ചെമ്പൻ വിനോദ്
ശ്രദ്ധേയമായ സിനിമകളിലൂടെ മലയാള സിനിമാ രംഗത്ത് സ്ഥാനമുറപ്പിച്ച നടനാണ് ചെമ്പൻ വിനോദ്. ഈ മാ യോ, പൊറിഞ്ച് മറിയം ജോസ് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ചെമ്പൻ വിനോദ് കാഴ്ച വെച്ചു. നടനെന്നതിനൊപ്പം തിരക്കഥാകൃത്തായും ചെമ്പൻ വിനോദ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് തിരക്കഥാകൃത്തായി ചെമ്പൻ വിനോദ് തുടക്കം കുറിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. മലയാള സിനിമാ രംഗത്ത് വലിയ തോതിൽ…