
ക്യാമറ; ആദ്യ 24 മണിക്കൂറിൽ കുടുങ്ങിയത് 84,000 പേർ
റോഡ് ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയവർക്ക് ചെലാൻ വിതരണം ഇന്നലെയും മുടങ്ങി. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിലെ സെർവർ കേടായതിനാലാണ് ചെലാൻ വിതരണം ഇതുവരെ തുടങ്ങാൻ കഴിയാത്തത്. ചെലാൻ സജ്ജമാകാതെ എസ്എംഎസ് അയയ്ക്കേണ്ടെന്നാണു തീരുമാനം. പരീക്ഷണാർഥം അയച്ച എസ്എംഎസിലും ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. എസ്എംഎസിൽ ഉള്ള ലിങ്ക് തുറക്കുമ്പോഴാണ് ഏതു കുറ്റത്തിനാണ് പിഴയിട്ടതെന്ന് അറിയാൻ കഴിയുക. പരീക്ഷണാർഥം അയച്ച എസ്എംഎസിൽ ഇൗ ലിങ്ക് തുറക്കാൻ കഴിഞ്ഞില്ല. ഇൗ പ്രശ്നവും പരിഹരിച്ച ശേഷമാകും എസ്എംഎസ് അയച്ചുതുടങ്ങുക. പിഴയീടാക്കി തുടങ്ങിയ തിങ്കളാഴ്ച…