ചേലക്കരയില്‍ എന്‍ കെ സുധീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥി, അന്‍വര്‍ പിന്തുണയ്ക്കും

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ കെ സുധീര്‍. പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ പിന്തുണയോടെയാകും മത്സരിക്കുക.ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്നും ചേലക്കരയില്‍ വിജയം ഉറപ്പെന്നും എന്‍ കെ സുധീര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്നും സുധീര്‍ പറഞ്ഞു. ചേലക്കരയില്‍ രമ്യാ ഹരിദാസിനൊപ്പം സുധീറിനെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് അറിയിപ്പ് വന്നയുടന്‍ രമ്യയുടെ പേര് കോണ്‍ഗ്രസ്…

Read More

പാലക്കാട് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ചേലക്കരയില്‍ രമ്യാ ഹരിദാസ്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ധാരണയിലെത്തിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനെ മത്സരിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് രമ്യ ഹരിദാസ്. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. വിജയസാധ്യത മാത്രമാണ് പരിഗണിച്ചത്. അന്തിമപട്ടിക ഹൈക്കമാന്റിന് കൈമാറും. ഔദ്യോഗിക…

Read More

പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാ‍ർത്ഥികൾ തോൽക്കും, സ്ഥാനാർഥിയെ നിർത്തിയേക്കും; പി വി അൻവർ

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയിലും സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിച്ചേക്കുമെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു. നല്ല സ്ഥാനാർഥിയെ കിട്ടിയാൽ രണ്ടുമണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും നമ്മുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും പാലക്കാടും ചേലക്കരയും ഗൗരവത്തിൽ കാണുമെന്നും തെരഞ്ഞെടുപ്പ് രംഗത്ത് തന്‍റെ ഡിഎംകെ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്നമില്ലെന്നും നേതാക്കളെ നേതാക്കൾ ആക്കുന്നത് ഈ നാട്ടിലെ ജനങ്ങൾ ആണെന്നും അൻവർ പറഞ്ഞു. ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്മെന്റ് എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായും…

Read More