
പാലക്കാട് , ചേലക്കര മണ്ഡലങ്ങളിലെ പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു ; സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കർ
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഐഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിലും ത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്‍റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുൽ മാങ്കുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയാകുന്നത്. അതേസമയം യുആര്‍ പ്രദീപ് എംഎല്‍എ യാകുന്നത് രണ്ടാം തവണയാണ്. നിയമസഭ ഹാളിൽ നടന്ന ലളിതമായ…