മോഹൻലാലിനെയും ഇന്ത്യൻ സൈന്യത്തെയും അധിക്ഷേപിച്ചു; ‘ചെകുത്താനെ’ തേടി പൊലീസ്

നടൻ മോഹൻലാലിനെയും ഇന്ത്യൻ സൈന്യത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സി (42) നെതിരെയാണ് പൊലീസ് കേസെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെയും സൈന്യത്തെയും അധിക്ഷേപിച്ചുള്ള പോസ്റ്റുകളാണ് കേസിന് ഇടയാക്കിയത്. ‘ആശുപത്രിയിൽ പോകുമ്പോൾ യൂണിഫോമിട്ടിറങ്ങുന്ന ആളുടെ പേരാണ് മോഹൻലാൽ. അതൊക്കെ ചെയ്യാൻ ഇന്ത്യയിൽ മോഹൻലാലിനേ പറ്റത്തുള്ളൂ. യൂണിഫോം വലിയ സംഭവമായിപ്പോയി. മോഹൻലാൽ ആളുകൊള്ളാം. യൂണിഫോം ഒരു…

Read More

വീട് കയറി ആക്രമിച്ചെന്ന പരാതി; യൂട്യൂബർ അജു അലക്സിനെതിരെ മാന നഷ്ടകേസ് നൽകി നടൻ ബാല

വീട്ടിൽ കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തെന്ന പരാതി നൽകിയ ചെകുത്താൻ എന്ന യൂട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടൻ ബാല.അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് അജുവിന് വക്കീൽ നോട്ടീസ് അയച്ചു. താൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ പ്രസ്താവനയെന്നും ബാല നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തോക്കുമായി വീട്ടിൽ കയറി അക്രമിച്ചു, വീട്ടുപകരണങ്ങൾ നശിപ്പിച്ചു എന്നിങ്ങനെ ആയിരുന്നു അജു അലക്സ് ബാലയ്ക്ക് എതിരെ നടത്തിയ ആക്ഷേപം. ഇത് ചൂണ്ടിക്കാട്ടി അജു…

Read More