
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മീൻ കറി തയ്യാറാക്കി ഷെഫ് കൃഷ് അശോക്
വെറുതെ ‘തള്ളു’കയല്ല ഷെഫ് കൃഷ് അശോക് ചെയ്തത്, വായില്‍ വെള്ളമൂറിച്ചു കൊണ്ട് ഒന്നാന്തരമൊരു മീന്‍ കറി പുസ്തക മേളയില്‍ ഉണ്ടാക്കി വിളമ്പി നല്കി മൂപ്പര്! ആരാണീ കൃഷ് അശോക് എന്നു തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമില്‍ 650,000 സ്ട്രോംങ് സോഷ്യല്‍ മീഡിയ ഫോളോവേഴ്സും യൂ ട്യൂബില്‍ മറ്റൊരു 40,000 ഫോളോവേഴ്സുമുള്ള ഷെഫ് എന്നു കാണാനാകും. എന്താണിദ്ദേഹത്തിന്റെ പ്രത്യേകതയൊന്നു ചോദിച്ചാല്‍, ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ പാചകം ചെയ്യുന്ന ടെക്കി ഷെഫ് എന്ന് പറയാം. 42-മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കുക്കറികോര്ണറിലാണ് കുട്ടികളും…