കുനോ ദേശീയ പാർക്കിലെ ചീറ്റകളുടെ മരണം; സർക്കാർ നടപടി ചോദ്യം ചെയ്യാനുള്ള ഒന്നുമില്ലെന്ന് സുപ്രീംകോടതി

മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ ചീറ്റപ്പുലികൾ ചത്ത സംഭവത്തിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചതിൽ സർക്കാർ നടപടിയെ ചോദ്യം ചെയ്യാനുള്ള യാതൊന്നുമില്ലെന്നു സുപ്രീം കോടതി പറഞ്ഞു. കുനോയിൽ 9 ചീറ്റകൾ ചത്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ”ധാരാളം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാ വർഷവും പുതുതായി 12–14 ചീറ്റകളെ കൊണ്ടുവരും. പ്രശ്നങ്ങളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഗുണനിലവാരം കുറഞ്ഞ റേഡിയോ കോളറാണ് ചീറ്റകൾ ചാവാൻ കാരണമെന്ന അഭ്യൂഹങ്ങൾക്കു ശാസ്ത്രീയ അടിത്തറയില്ല”– കോടതിയിൽ സർക്കാർ വ്യക്തമാക്കി. യാതൊരു…

Read More