കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റ ചത്തു; പവൻ എന്ന ചീറ്റയാണ് ചത്തത്

മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിലെ ഒരു നമീബിയൻ ചീറ്റ കൂടി ചത്തു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ നമീബയിൽ നിന്നും കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച പവൻ എന്ന ചീറ്റയാണ് ചത്തത്. കൂട്ടത്തിൽ ഏറ്റവും വേഗക്കാരനായിരുന്നു പവൻ. പവൻ ചീറ്റയുടെ ശരീരത്തിൻറെ പകുതി ഭാഗം തടാകത്തിൽ മുങ്ങിയ നിലയിൽ ആയിരുന്നെന്നും ദേഹത്ത് മുറിവുകളുണ്ടായിരുന്നെന്നും പത്രക്കുറിപ്പിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ല. വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 5…

Read More

കുനോ ദേശീയ ഉദ്യാനത്തിലെ  ‘ആശ’ 3 കുഞ്ഞുങ്ങളെ പ്രസവിച്ചു; ചീറ്റ പ്രോജക്ടിന്റെ വിജയമെന്ന് കേന്ദ്രം

ചീറ്റ പ്രൊജക്ടിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പുനരധിവസിപ്പിച്ച ചീറ്റ 3 കുഞ്ഞുങ്ങളെ പ്രസവിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചീറ്റ പ്രൊജക്ടിന്റെ വിജയമാണിതെന്നും പിന്നിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന് യാദവും അറിയിച്ചു.  നേരത്തെ ചീറ്റ പ്രൊജക്ടിൻറെ ഭാഗമായി കുനോ ദേശീയ ഉദ്യാനെത്തിലെത്തിച്ച ചീറ്റകൾ ചത്തിരുന്നു. ഇതിനുപിന്നാലെ പ്രൊജക്ടിനെതിരെ വിമർശനവും ഉയർന്നിരുന്നു. ഇതിനിടെയാണിപ്പോൾ ഉദ്യാനെത്തിലെത്തിച്ച ചീറ്റ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ആഫ്രിക്കയിലെ…

Read More

കുനോ ദേശീയ ഉദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; ആകെ ചത്ത ചീറ്റകളുടെ എണ്ണം 9 ആയി

പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കൊണ്ടുവന്ന ചീറ്റകളിൽ ഒരെണ്ണം കൂടി മരിച്ചു. ധാത്രി എന്ന് പേരുള്ള പെൺ ചീറ്റയാണ് ഇന്ന് രാവിലെയോടെ മരിച്ചത്. ഇതോടെ കുനോയിൽ എത്തിച്ച ആകെ ചീറ്റകളിൽ ഒൻപത് ചീറ്റകൾ മരിച്ചു. ആകെ 20 ചീറ്റുകളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകൾ ചത്ത പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യൻ…

Read More

കുനോ ദേശീയോദ്ധ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; നാല് മാസത്തിനിടെ ചത്തത് 7 ചീറ്റകൾ

നമീബയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തേജസ് എന്ന ആണ്‍ ചീറ്റ ചത്തതെന്ന് കുനോ ദേശീയോദ്യാനത്തിലെ അധികൃതര്‍ അറിയിച്ചു. ഇതോടെ നാല് മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി. രാവിലെ 11 മണിയോടെ ചീറ്റയുടെ ശരീരത്തില്‍ മുറിവ് കണ്ടെത്തുകയും ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡോക്ടർമാർ എത്തി പരിശോധ നടത്തി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചീറ്റയുടെ ശരീരത്തിൽ പരിക്കുകള്‍…

Read More

ചീറ്റകളുടെ മരണം; ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി

ഇന്ത്യയിലേക്കെത്തിച്ച ചീറ്റകളുടെ വിഷയത്തില്‍ ഇതുവരെ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. പ്രോജക്ട് ചീറ്റ വിജയകരമായ ഒരു പദ്ധതിയായി തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വംശമറ്റു പോയ ചീറ്റകളെ വീണ്ടും ഇന്ത്യയിലേക്കെത്തിച്ചത്. ആദ്യബാച്ചില്‍ എട്ടും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും രാജ്യത്തെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രായപൂര്‍ത്തിയായ മൂന്ന് ചീറ്റകള്‍ ചത്തു. ഇതോടൊപ്പം ജ്വാല എന്ന പെണ്‍ചീറ്റ ജന്മം നല്‍കിയ നാല് ചീറ്റക്കുഞ്ഞുങ്ങളില്‍…

Read More