
കേരളത്തിന് പുറത്തെ പച്ചക്കറി വിലവർധനവ് പ്രതിസന്ധിയാവുന്നു: പി പ്രസാദ്
സംസ്ഥാനത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിലവർധനവ് പരിശോധിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തിന് പുറത്ത് വില കൂടി നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ മന്ത്രി വിപണിയിൽ മനപൂർവ്വം വില കയറ്റം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും എന്നും പറഞ്ഞു. കൂടുതലായും കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറണമെന്ന് നിർദ്ദേശിച്ച മന്ത്രി ഇടനിലക്കാരില്ലാതെ പച്ചക്കറി ശേഖരിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുമെന്നും വ്യക്തമാക്കി. മഴ കുറവായതിനാൽ പച്ചക്കറി ഉൽപാദനം കുറഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ്…