
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹ വാഗ്ദാനം; അന്‍പതിലധികം സ്ത്രീകളെ പറ്റിച്ച് പണം തട്ടിയ ആള്‍ പിടിയിൽ
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച ആള്‍ പിടിയില്‍. ഡല്‍ഹി ക്രൈം ബ്രാഞ്ച് ആണ് മുക്കീം അയൂബ് ഖാന്‍ എന്നയാളെ പിടികൂടിയത്. വിവാഹവാഗ്ദാനം നല്‍കി അന്‍പതിലധികം സ്ത്രീകളെ ഇയാള്‍ പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതില്‍ ഏതാനും സ്ത്രീകളെ ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇയാളുടെ ഇരയായവരെല്ലാം മുസ്ലിം സ്ത്രീകളാണ്. അവിവാഹിതരും വിധവകളും വിവാഹമോചനം നേടിയവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിവാഹ വെബ്‌സൈറ്റുവഴി സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളെ പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹാലോചന നടത്തുകയുമാണ്…