ഓൺലൈൻ വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവതിയെ കബളിപ്പിച്ചു ; ഏഷ്യൻ പൗരൻമാരായ മൂന്ന് പേർ അറസ്റ്റിൽ

ഓ​ൺ​ലൈ​ൻ വ​ഴി മൊ​ബൈ​ൽ ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്ത യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ബഹ്റൈനിലെ മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ്. ഓ​ർ​ഡ​ർ ചെ​യ്ത ഫോ​ണി​ന് പ​ക​രം കേ​ടാ​യ ഫോ​ൺ ന​ൽ​കി​യാ​ണ് യു​വ​തി​യെ പ്ര​തി​ക​ൾ വ​ഞ്ച​ന​ക്കി​ര​യാ​ക്കി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ട പ​ര​സ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ‍യു​വ​തി മൊ​ബൈ​ൽ ഫോ​ണി​നാ​യി ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്. മു​ൻ​കൂ​റാ​യി പ​ണം​ന​ൽ​കി​യ യു​വ​തി​ക്ക് ഫോ​ൺ കൈ​യി​ൽ കി​ട്ടി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി മ​ന​സ്സി​ലാ​യ​ത്. കേ​ടാ​യ ഫോ​ൺ ന​ൽ​കി​യ പ്ര​തി​ക​ളോ​ട് പ​ക​രം മാ​റ്റി​ന​ൽ​കാ​നോ അ​ല്ലെ​ങ്കി​ൽ പ​ണം മ​ട​ക്കി ന​ൽ​കാ​നോ യു​വ​തി…

Read More

സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി; സൽസ്‌നേഹഭവനെതിരെ കേസ്

ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാലത് കിട്ടിയില്ലെന്നാണ് വിവാഹത്തിനെത്തിയവരുടെ പരാതി. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് പരാതി നൽകിയത്.  ‘ഒരു ഒറ്റമുണ്ടും ഒരു ​ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും തന്നു. വേണമെങ്കിൽ കെട്ടിക്കോളാൻ പറഞ്ഞു’വെന്ന് സമൂഹ വിവാഹത്തിനെത്തിയ യുവാവ് പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ സംഘാടകരെ കാണാനില്ലായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ചടങ്ങിന് എത്തിയിരുന്നു. ഇവർക്കൊന്നും…

Read More

25 വയസുരകാരിയെ പ്രണയിച്ച് വഞ്ചിച്ചു , പിന്നാലെ ആത്മഹത്യ ; കാമുകനെ കുത്തി കൊലപ്പെടുത്തി യുവതിയുടെ അച്ഛനും സഹോദരനും

പ്രണയബന്ധം തകർന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു. ഒരുമാസത്തിന് പിന്നാലെ യുവതിയുടെ കാമുകനായിരുന്ന 27കാരനെ കുത്തിക്കൊന്ന് 25കാരിയുടെ അച്ഛനും സഹോദരനും. കോയമ്പത്തൂരിൽ തിങ്കളാഴ്ചയാണ് സംഭവം. നീലഗിരി ജില്ലയിലെ പന്തല്ലൂർ സ്വദേശിയായ തമിഴ്സെൽവനെയാണ് തിങ്കളാഴ്ച പട്ടാപ്പകൽ കുത്തിക്കൊന്നത്. പന്തല്ലൂർ സ്വദേശിയായ മഹാലിംഗത്തിന്റെ മകനാണ് കൊല്ലപ്പെട്ട 28കാരൻ. കോയമ്പത്തൂരിലെ തുടിയലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിരുത് നഗറിലാണ് യുവാവിന്റെ അമ്മ താമസിച്ചിരുന്നത്. അമ്മ വീടിനടുത്തായിരുന്നു യുവാവ് പ്രണയിച്ചിരുന്ന 25കാരിയായ ആനന്ദിയുടെ വീട്. 45കാരനായ മലൈകണിയുടെ…

Read More

രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു; നല്ല സ്ഥലം കിട്ടുമ്പോൾ പ്രിയങ്കയും പോകും: സത്യൻ മൊകേരി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. മണ്ഡലത്തിലെ ഒരു വിഷയത്തിലും രാഹുല്‍ ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലത്തില്‍ ഒരു വികസനവും കൊണ്ട് വരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ‘രാഹുല്‍ ഗാന്ധി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണ്. രാഹുല്‍ ഗാന്ധിക്ക് ജനങ്ങളെ കാണാന്‍ കഴിഞ്ഞില്ല. ഉപതിരഞ്ഞെടുപ്പിന് കാരണം രാഹുല്‍ ഗാന്ധിയാണ്. വയനാട്ടിലെ ജനങ്ങള്‍ യുഡിഎഫിന് എതിരായ…

Read More

നഴ്സിങ് കോളേജുകളുടെ തട്ടിപ്പ്; സർട്ടിഫിക്കറ്റ് തിരികെ കിട്ടാതെ വിദ്യാർഥികൾ

കര്‍ണാടകയില്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളിലും മറ്റുമായി അഡ്മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം വഴിമുട്ടി. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ഏജന്‍സികള്‍ മുഖേനയും നേരിട്ടും കര്‍ണാടകയിലെ ചില കോളേജുകളില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളാണ് ദുരിതത്തിലായത്. 2023 ഒക്ടോബറില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഒരു സെമസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് കോളേജിന് നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളേജുകളുടേയും അംഗീകാരം ഐ.എന്‍.സി (ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍) പിന്‍വലിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് ചില ഏജന്‍സികള്‍ വിദ്യാര്‍ഥികളെ…

Read More

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി അറസ്റ്റിൽ

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറിൽ നിന്നും 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത്…

Read More

വിവാഹത്തിന് രണ്ട് മാസം മുന്‍പ് കാമുകന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞു: വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകന്‍ നടത്തിയ ചതിയെക്കുറിച്ചാണ് സണ്ണി ലിയോണ്‍ ഒരു റിയാലിറ്റി ഷോയില്‍ പറഞ്ഞത്. നിശ്ചയിച്ച വിവാഹം നടക്കാന്‍ രണ്ട് മാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ പോലും എടുത്ത ശേഷം കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോൾ തുറന്നു പറഞ്ഞു. ‘എൻ്റെ ഇപ്പോഴത്തെ ഭർത്താവിനെ കാണുന്നതിന് മുമ്പ് ഒരിക്കൽ…

Read More

മുൻ കാമുകൻ കല്യാണം കഴിച്ച് ഹാപ്പിയായി ജീവിക്കുന്നു; അവർക്കെന്തെങ്കിലും പറ്റിയെന്ന് കേട്ടാൽ താൻ സന്തോഷിക്കും: ആര്യ

പങ്കാളി തന്നെ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റൊരു സ്ത്രീക്കൊപ്പം പോയതിനെക്കുറിച്ചും തുറന്ന് സംസാരിച്ച് ആര്യ. ഇന്ന് ആലോചിക്കുമ്പോൾ പങ്കാളി തന്നെ ഒഴിവാക്കാൻ വേണ്ടി ബി​ഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ടെന്ന് ആര്യ പറയുന്നു. കാരണം ഷോയിൽ പോകാൻ എന്നെ ഏറ്റവും കൂടുതൽ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായിട്ടുമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ എയർപോർട്ടിൽ കൊണ്ട് വിടുന്നത് പോലും ആളാണ്. അത്രയും ദിവസം പുറം ലോകവുമായി ഒരു കണക്ഷനും…

Read More

‘സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു’; വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്ന് നിഖില്‍

തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്ന് വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ കേസിലെ പ്രതി നിഖിൽ തോമസിന്റെ മൊഴി. ഇയാള്‍ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖിൽ പറ‍ഞ്ഞു. പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ…

Read More