
അവധിക്കാലം ; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
അവധിക്കാലത്ത് കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്ത് യാത്രക്കാരെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് അധികൃതർ. അവധിക്കാല സീസണിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത് മുതലാക്കിയാണ് ഇത്തരക്കാർ യാത്രക്കാരെ വലയിലാക്കുന്നത്. കഴിഞ്ഞ ദിവസം മലയാളിയടക്കം രണ്ടുപേർ വ്യത്യസ്ത സംഭവങ്ങളിൽ അറസ്റ്റിലായിരുന്നു. യഥാർഥ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റുകളിട്ടായിരുന്നു തട്ടിപ്പ്. കേസ് മുഹറഖ് പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. സമാനമായ മറ്റൊരു കേസിൽ ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് 39 കാരനായ ഏഷ്യക്കാരനെയും…