
‘വിവാഹ മോചനത്തിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുക’: ഛായദേവി
ഛായ ദേവി എന്നാണ് നടൻ ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. വരലക്ഷ്മി, പൂജ എന്നീ മക്കളും ഈ ബന്ധത്തിൽ പിറന്നു. വരലക്ഷ്മി ഇന്ന് സിനിമാ ലോകത്ത് അറിയപ്പെടുന്ന നടിയാണ്. ഛായ ദേവിയുടെ പുതിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തക്കെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഛായദേവി പങ്കുവെക്കുന്നുണ്ട്. വിവാഹത്തിന് ഒരു വ്യക്തി മാനസികമായും ശാരീരികമായും വൈകാരികമായും തയ്യാറാകേണ്ടതുണ്ടെന്ന് ഛായ ദേവി പറയുന്നു. ഒരുപാട് ആളുകൾ തെറ്റായ കാരണങ്ങൾക്കായാണ് വിവാഹം ചെയ്യുന്നത്. വിവാഹം ചെയ്യാൻ വ്യക്തമായ ഒരു കാരണം വേണം. ഇത്…