
സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി
കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി. ഡോക്ടർ ജാൻസി ജെയിംസ് പരാതി പിൻവലിച്ചു. രോഗിയും ബന്ധുക്കളും ഡോക്ടർക്കെതിരെ പോലീസിൽ പരാതിയുമായി എത്തിയതോടെയാണ്, കൂട്ടിരിപ്പുകാരി കരണത്തടിച്ചെന്ന പരാതി ഡോക്ടർ പിൻവലിച്ചത്. കൂടാതെ ഡോക്ടർക്കെതിരായ പരാതി രോഗിയും കുടുംബവും പിൻവലിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെത്തി ഇരു വിഭാഗവും പരാതി പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു. ഡോക്ടർ മോശമായി പെരുമാറിയെന്നും ഭിന്നശേഷിക്കാരിയായ കൂട്ടിരിപ്പുകാരിയെ അസഭ്യം പറഞ്ഞ് രോഗിയ്ക്ക് ചികിൽസ നിഷേധിച്ചെന്നുമായിരുന്നു ഡോക്ടർക്കെതിരായ നൽകിയ പരാതി. അതേസമയം രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചുവെന്നാണ്…