തൃശൂർ ചാവക്കാട് നാടൻ ബോംബ് പൊട്ടിത്തെറിച്ചു ; യുവാവ് കസ്റ്റഡിയിൽ

തൃശൂർ ചാവക്കാട് മുത്തമ്മാവ് സെൻ്ററിലെ വഴിയരികിൽ നാടൻ ബോംബ് പൊട്ടി. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ച് നിർമിച്ച നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു പൊട്ടിത്തെറി.

Read More

ബിനോയ് പോയത് വീടെന്ന സ്വപ്നം ബാക്കിയാക്കി; പുതിയ വീട് നിർമിച്ചു നൽകുമെന്ന് സുരേഷ് ഗോപി

കുവൈത്തിലെ മാംഗെഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് വീടുവച്ചു നൽകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്.  സ്വന്തമായി വീടെന്ന ആഗ്രഹം പൂർത്തിയാക്കാനാണ് ഒരാഴ്ച മുൻപ് ബിനോയ് കുവൈത്തിലേക്കു പോയത്. ഏറെക്കാലമായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും…

Read More

പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഭാരവാഹികളെ യുപിഎ ചുമത്തി അറസ്റ്റ്

തൃശ്ശൂർ ചാവക്കാട് പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഭാരവാഹികളെ യുപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ, ഇബ്രാഹിം, ഷെഫീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരോധനം ലംഘിച്ച് ജാഥ നടത്തിയ കേസിലാണ് അറസ്റ്റ്.

Read More