
പഞ്ചപാണ്ഡവന്മാർ ചതുരംഗം കളിച്ച ചതുരംഗപാറ ഇടുക്കിയിലാണ്! കണ്ടിട്ടുണ്ടോ…?
ഇടുക്കിയുടെ സൗന്ദര്യം വർണിക്കാൻ ആർക്കും വാക്കുകൾ മതിയാകില്ല. അത്രയ്ക്കു വശ്യസുന്ദരിയാണ് ഇടുക്കി. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട് ഇടുക്കിയിൽ. ഇടുക്കിയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ചതുരംഗപ്പാറ. പഞ്ചപാണ്ഡവന്മാർ ചതുരംഗം കളിച്ചതെന്ന് ഐതിഹ്യമുള്ള കുന്നിൻമുകളാണ് ചതുരംഗപാറ! കുമളി-മൂന്നാർ സംസ്ഥാന പാതയിൽനിന്ന് ഒന്നര കിലോമീറ്റർ തമിഴ്നാട് അതിർത്തിയിലേക്ക് വനപാതയിലൂടെ സഞ്ചരിച്ചാൽ സഞ്ചാരികൾ പറഞ്ഞുപറഞ്ഞു ജനപ്രിയമായിമാറിയ ചതുരംഗപാറ മലഞ്ചെരുവിൽ എത്താം. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും കാറ്റാടിപ്പാടവും ചുറ്റും നോക്കിയാൽ കണ്ണിൽ നിറയുന്ന മനോഹരക്കാഴ്ചകളുമെല്ലാം ചതുരംഗപ്പാറയുടെ മാത്രം പ്രത്യേകതകളാണ്. ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസ…