ചാറ്റ് ജിപിടിയിലേക്ക് ‘സ്‌ട്രോബറി’ വരുന്നു; സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങള്‍ സിംപ്പിളാകും; യുക്തി-അധിഷ്ടിത എഐ രണ്ടാഴ്ച്ചക്കുള്ളിൽ

ഓപ്പണ്‍ എഐയുടെ ‘സ്‌ട്രോബറി’ ചാറ്റ്ജിപിടിയിലേക്ക് വരുന്നു. യുക്തി-അധിഷ്ടിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ‘സ്‌ട്രോബറി’. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ചാറ്റ്ജിപിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ദി ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി സജീവമായ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് സാം ഓള്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍ എഐ. സ്‌ട്രോബറി എഐ ചാറ്റ്ജിപിടിയുടെ ഭാഗമാകുമെങ്കിലും ഇത് പ്രത്യേകമായാണ് ലഭിക്കുക. എന്നാൽ ഇത് എങ്ങനെയാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്ന് വ്യക്തമല്ല. ‘സ്‌ട്രോബറി’ യുക്തി അധിഷ്ടിത എഐ മോഡലായതുകൊണ്ടു തന്നെ വിശകലനം ചെയ്യുന്നതില്‍ പ്രത്യേക കഴിവുണ്ടാവും….

Read More

ചാറ്റ് ജിപിടിയില്‍ ഇനി ഫ്രീയായി എഐ ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാം; പക്ഷെ ഒരു ചെറിയ പ്രശ്‌നമുണ്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോ​ഗിച്ച് ചിത്രങ്ങൾ നിർമിക്കാൻ ഇഷ്ടമുള്ളവരുടെ ശ്രദ്ധയ്ക്ക്. ചാറ്റ് ജിപിടിയില്‍ ഇനി ഫ്രീയായി ചിത്രങ്ങൾ നിർമിക്കാം. നമ്മൾ എഴുതി നൽകുന്ന നിര്‍ദേശങ്ങള്‍ ചിത്രങ്ങളാക്കി മാറ്റാന്‍ കഴിവുള്ള ഓപ്പണ്‍ എഐയുടെ ഡാല്‍ഇ-3 എന്ന എഐ മോഡല്‍ ഉപയോഗിച്ച് ഫ്രീയായി ഇമേജസ് ക്രിയേറ്റ് ചെയ്യാനുള്ള അവസരമാണ് കമ്പനി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. 2023 സെപ്റ്റംബറിലാണ് ചാറ്റ് ജിപിടിയില്‍ ഒരു എക്സ്റ്റന്‍ഷനായി ഡാല്‍-ഇ 3 ഉള്‍പ്പെടുത്തിയത്. ഇതുവരെ ചാറ്റ് ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇനിമുതൽ…

Read More

‘ആ ശബ്ദം എന്റേത് പോലെ’; ഓപ്പൺ എഐക്കെതിരെ നടി സ്‌കാർലെറ്റ് ജോൺസൺ രംഗത്ത്

ഓപ്പൺ എഐയുടെ പുതിയ ചാറ്റ് ജിപിടി 4ഒ മോഡലിന് വേണ്ടി തന്റെ ശബ്ദവുമായി സാമ്യതയുള്ള ശബ്ദം ഉപയോഗിച്ചതിനെതിരെ നടി സ്‌കാർലെറ്റ് ജോൺസൺ രംഗത്ത്. ചാറ്റ് ജിപിടിയ്ക്ക് വേണ്ടി ശബ്ദം നൽകാൻ തന്നെ ഓപ്പൺ എഐ സമീപിച്ചിരുന്നുവെന്നും എന്നാൽ താൻ അതിന് തയ്യാറായില്ലെന്നും, പിന്നീട് ഓപ്പൺ എഐ തന്റേതുമായി വ്യത്യാസങ്ങളില്ലാത്ത ശബ്ദം ചാറ്റ് ജിപിടിയ്ക്ക് ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് സ്‌കാർലെറ്റ് ജോൺസൺ തന്റെ രോഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ഓപ്പൺ എഐ സിഇഒ…

Read More

സ്തംഭിച്ച് ചാറ്റ് ജിപിടി; പിന്നില്‍ ‘അനോണിമസ് സുഡാന്‍’

ചാറ്റ് ജിപിടി സേവനങ്ങള്‍ ലോക വ്യാപകമായി പലയിടങ്ങളിലും തടസപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഹാക്കര്‍മാരുടെ ആസൂത്രിത ആക്രമണമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഓപ്പണ്‍ എഐ പറഞ്ഞത്. ആദ്യമായാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ തടസപ്പെടുന്നത്. ഇതിന് പിന്നില്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അഥവാ ഡി ഡോസ് ആക്രമണം ആണെന്നതിന്റെ സൂചനകള്‍ ലഭിച്ചതായും ഓപ്പണ്‍ എഐ പറയുന്നു. ഡി ഡോസ് ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നും ഓപ്പണ്‍ എഐ അറിയിച്ചിരുന്നു. സംഭവത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ഓപ്പണ്‍ എഐ മേധാവി…

Read More