ശബരിമല തീർത്ഥാടർക്ക് ‘സ്വാമി ചാറ്റ് ബോട്ട്’; വിവരങ്ങളെല്ലാം ആറ് ഭാഷകളിൽ എ‍.ഐ വഴി കിട്ടും

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി  ചാറ്റ് ബോട്ട്  ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ അറിയിച്ചു.  നടതുറക്കൽ, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക്  ‘സ്വാമി ചാറ്റ്…

Read More

പോളിസികളിൽ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്; ചാറ്റ് ബാക്കപ്പിനും ഇനി പണം വേണം

പുതിയ സവിശേഷതകള്‍ക്കൊപ്പം പോളിസികളിലും മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തു. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, Googleഡ്രൈവിലെ WhatsAp ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ബാക്കപ്പുകൾക്കായി പരിധിയില്ലാത്ത സംഭരണം ​എന്ന സംവിധാനമാണ് കമ്പനി മാറ്റിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ഇക്കാര്യം ബാധകമാണ്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ സാധാരണ ഉപയോക്താക്കൾക്കും ഇത് നടപ്പിലാക്കും. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഗൂഗിളിന്റെ 15…

Read More

ഇനി സ്റ്റിക്കറുകൾ തനിയെ തയ്യാറാക്കാം; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്ട്‌സ്ആപ്പ്

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിദ്യയിലൂടെ അതിവേഗം മുന്നേറുമ്പോൾ അതിനൊപ്പം ചേരുകയാണ് വാട്ട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ഓൺലൈൻ ആശയവിനിമയങ്ങൾക്ക് കൂടുതൽ വ്യക്തതയും പുത്തൻ അനുഭവങ്ങളും സാദ്ധ്യമാക്കുന്ന തരത്തിലുളള അപ്‌ഡേഷനുകളാണ് മെറ്റ ഇപ്പോൾ കൊണ്ടുവരാൻ പോകുന്നത്. എഐ സാങ്കേതികവിദ്യയാണ് ഇതിനായി പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. ഇതോടെ ഉപയോക്താക്കൾക്ക് അവരുടെ ചാറ്റിംഗ് അനുഭവം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ലാമ 2 എന്ന സാങ്കേതികവിദ്യയും ഇമേജ് നിർമാണ മോഡലായ എമുവും ഉപയോഗിച്ച് എഐ ഫീച്ചറുകളുടെ സഹായത്തിൽ സെക്കന്റുകൾക്കുളളിൽ തന്നെ ഉപയോക്താക്കൾക്ക് ആവശ്യമായ സ്റ്റിക്കറുകൾ…

Read More

ചാറ്റുകള്‍ കൂടുതല്‍ സ്വകാര്യമാക്കാം; ഫോണ്‍ മറ്റാര്‍ക്ക് നല്‍കിയാല്‍ പോലും ഇനി സന്ദേശങ്ങള്‍ വായിക്കാനാവില്ല

 ഫോൺ കൈമാറിയാലും ഇനി നിങ്ങളുടെ ചാറ്റ് ആരെങ്കിലും ഓപ്പൺ ചെയ്യുമെന്ന ഭയം വേണ്ട. ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചറുമായി ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്‌സാപ്പ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ്…

Read More