
സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായര്‍, സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം
സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ. നവ്യ നായരുടെ പ്രവൃത്തിക്ക് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ആലപ്പുഴ പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശിന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ലോറി പിന്തുടർന്ന് നിർത്തിക്കുകയായിരുന്നു നവ്യ. തുടർന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിനെ അറിയിക്കുകയും രമേശിന് ചികിത്സ ഉറപ്പാക്കിയ ശേഷവുമാണ് നവ്യ മടങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നവീകരണത്തിനുള്ള…