ഹാരി രാജകുമാരൻ അധികാരത്തിലെത്തുമെന്ന് നോസ്ട്രഡാമസിന്‍റെ പ്രവചനം

ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധയെത്തുടർന്നു വിദഗ്ധ ചികിത്സയിലാണ്. ബക്കിംഗ്ഹാം കൊട്ടാരം തിങ്കളാഴ്ചയാണു രാജാവിനു ഗുരുതര രോഗം ബാധിച്ചതായി പ്രസ്താവനയിലൂടെ അറിയിച്ചത്. 75കാരനായ ചാൾസ് രാജാവിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നും അദ്ദേഹം എത്രയും വേഗം പൊതുപരിപാടികളിലേക്കു മടങ്ങിവരുമെന്നും അദ്ദേഹത്തിന്‍റെ പത്നി കമീല രാജ്ഞി വ്യക്തമാക്കി.  ചാൾസിന്‍റെ രോഗവാർത്ത പരന്നതോടെ മറ്റൊരു വാർത്തയും ലോകത്ത് ഉയർന്നുവന്നു, പ്രത്യേകിച്ച് ബ്രിട്ടനിൽ. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 1555-ലെ അദ്ദേഹത്തിന്‍റെ “പ്രവചനങ്ങൾ’ ഉദ്ധരിച്ച്, ചാൾസ് രാജാവ് സ്ഥാനമൊഴിയുമെന്നും…

Read More