പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയ സംഭവം; കേസ് ഹൈക്കോടതി റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. 2017 ഏപ്രില്‍ 9ന് പറവൂരിലായിരുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള കോൺഗ്രസ് പ്രതിഷേധം. കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നും ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗം സ്വാഭാവികമെന്നും ചെറിയ കാര്യങ്ങളിലെ നിയമ നടപടികള്‍ ഒഴിവാക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിൽ…

Read More

കാനഡയെ ഞെട്ടിച്ച സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു

കാനഡയെ ഞെട്ടിച്ച സീരിയൽ കില്ലർ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 1990 മുതൽ 2000 വരെയുള്ള കാലത്ത് 26 സ്ത്രീകളെ തന്റെ പന്നിഫാമിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സീരിയൽ കില്ലറാണ് സഹതടവുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 74കാരനായ റോബർട്ട് വില്ലി പിക്ടൺ എന്ന സീരിയൽ കില്ലറാണ് ക്യുബെകിലെ പോർട്ട് കാർട്ടിയർ ജയിലിലുണ്ടായ സംഘർഷത്തിന് പിന്നാലെ ബുധനാഴ്ച കൊല്ലപ്പെട്ടത്.   മെയ് 19നാണ് 74കാരൻ ആക്രമിക്കപ്പെട്ടത്. ഇയാളെ ജയിലിൽ നിന്ന് പുറത്തെത്തിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു.  സംഭവത്തിൽ ഇയാളുടെ സഹതടവുകാരനായിരുന്ന 51കാരനെ…

Read More

ബിയറിന് 30 രൂപ അധികമായി ഈടാക്കി; പരാതി മുഖ്യമന്ത്രിയും പരിഹരിച്ചില്ല; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

മധ്യപ്രദേശിൽ മദ്യത്തിന് അമിതവില ഈടാക്കിയെന്ന പരാതി പരിഹരിക്കാത്തതിനെത്തുടർന്നു യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. രാജ്ഗഡ് ജില്ലയിലാണു സംഭവം. മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും പോലീസ് സ്റ്റേഷനിലും പരാതി നൽകിയെങ്കിലും നീതി ലഭിക്കാത്തതിനെത്തുടർന്ന് വലിയ വൃക്ഷത്തിനു മുകളിൽകയറി ബ്രിജ്‌മോഹൻ ശിവഹരെ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ബിയറിന് മുപ്പതു രൂപയും മറ്റു മദ്യത്തിൻറെ ക്വാർട്ടർ ബോട്ടിലിന് ഇരുപതു രൂപയും അധികമായി ഈടാക്കിയെന്നാണു പരാതി. പോലീസിൽ പരാതിയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവമാണു മറ്റ് അധികാരികൾക്കു പരാതി നൽകാൻ ശിവഹരയെ പ്രേരിപ്പിച്ചത്. ഇക്കൂട്ടർ പണം തട്ടുന്നു, നിങ്ങൾ പരാതിപ്പെട്ടാലും…

Read More

ഗവർണർക്കെതിരെ പ്രതിഷേധം: ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു, വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം. ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് റിപ്പോർട്ട് തയ്യാറാക്കാനാണ് എഡിജിപിയുടെ നിർദേശം. കേന്ദ്ര സർക്കാർ ഉൾപ്പെടെ റിപ്പോർട്ട് തേടാൻ സാഹചര്യമുള്ളതിനാലാണ് നീക്കം. അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവർണർക്കെതിരെ പ്രതിഷേധം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിഷേധവുമായി വന്നാൽ ഗവർണറെ സംരക്ഷിക്കാൻ തെരുവിലിറങ്ങേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ…

Read More

കാട്ടാക്കടയിലെ പത്താം ക്ലാസുകാരന്‍റെ മരണത്തിൽ വാഹനമോടിച്ച പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി

കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അസ്വാഭാവികത മനസിലായത്.കുട്ടിയോട് പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടു.കൊലക്കുറ്റം ചുമത്തി. 302ാം വകുപ്പ് ചേർത്തുവെന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു പറഞ്ഞു. പ്രതി പ്രിയര‍‍ഞ്ജനായി പൊലീസ് തെരച്ചിൽ തുടരുന്നു. പൂവച്ചൽ സ്വദേശിയായ പ്രിയര‍ഞ്ജൻ, കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.  കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം…

Read More

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിൽ ഷാരൂഖ് സെയ്ഫിക്കെതിരേ യു.എ.പി.എ. ചുമത്തി

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരേ യുഎപിഎ ചുമത്തി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന. ഐ.പി.സി. 307, 326 എ, 436, 438, റെയില്‍വേ ആക്ടിലെ 151 എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ അടക്കം സൂചനകള്‍ നല്‍കിയിട്ടും പ്രതിക്കെതിരേ യുഎപിഎ ചുമത്താത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷാരൂഖ് സെയ്ഫിയെ പോലീസ്…

Read More