ഡൽഹി മദ്യനയ അഴിമതി കേസ് ; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എതിരായ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും

ഡൽഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ ആദ്യ കുറ്റപത്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നാളെ സമർപ്പിക്കും. കേസിൽ കെജ്‌രിവാളിനെ പ്രതിയെന്ന് രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും. കുറ്റപത്രത്തിൽ കെജ്‌രിവാളിനെ ‘രാജാവെന്നും’ മദ്യനയക്കേസിലെ പ്രധാന സൂത്രധാരനെന്നുമായിരിക്കും ഇഡി വിശേഷിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ വെള്ളിയാഴ്ച സുപ്രിംകോടതി വാദം കേൾക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വാദം കേട്ട കേസില്‍ വിധി…

Read More

കളമശേരി സ്ഫോടനക്കേസ് ; മാർട്ടിൻ ഏക പ്രതി , കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കളമശ്ശേരി സ്‌ഫോടനക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ഒക്ടോബർ 29നാണ് കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്കകം താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഡൊമനിക് മാർട്ടിനെതിരെ യു.എ.പി.എ ചുമത്തിയാണ്…

Read More

അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജെഎഫ്എംസി – 4 കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ മാസം 27ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകൾ തിരുത്തി ഇന്ന് വീണ്ടും സമർപ്പിച്ചു. 180 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. യുവതിക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സുരേഷ് ഗോപി പെരുമാറിയെന്ന് കുറ്റപത്രത്തിൽ…

Read More

കെ എസ് ഷാൻ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും

എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ വാദം കേട്ട കോടതി കേസ് അഞ്ചിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഹർജിയിൽ കോടതി പ്രതിഭാഗത്തിന്റെ വാദം കേൾക്കും. ഈ ഹർജി തീർപ്പാക്കിയ ശേഷമേ വിചാരണ നടപടികൾ തുടങ്ങൂ. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെവി ബെന്നിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ…

Read More

എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയ കേസ്; ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് ഈ കേസിലെ പ്രതികൾ. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ വി ബെന്നിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമർപ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും വാദം ഉന്നയിച്ചുകൊണ്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹർജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു….

Read More

രൺജിത് വധക്കേസ്; 2-ാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും, 20 പ്രതികൾ

രൺജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ചിലർക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും. ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികൾക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ…

Read More

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപട്ടിക കോടതിയിൽ സമർപ്പിച്ച് പൊലീസ്

പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ എന്ന യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതുക്കിയ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കുന്നമംഗലം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 2 ഡോക്ടർമാരും 2 നേഴ്‌സുമാരും ഉൾപ്പെടെ 4 പ്രതികളാണ് ഉള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ രമേശൻ സി കെ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന എം, കോഴിക്കോട് മെഡിക്കൽ കോളേജ് ഐ എം സി എച്ചിലെ നഴ്സുമാരായ രഹന, മഞ്ജു കെ ജി…

Read More

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം പൊലീസ് ഇന്ന് കോടതിയിൽ നൽകും

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പൊലീസ് ഇന്ന് കോടതിയിൽ നൽകും. കൃത്യം നടന്ന് 35 ദിവസത്തിനുള്ളിലാണ് കുറ്റപത്രം പൊലീസ് നൽകുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് കേസിലെ ഏക പ്രതി. സംഭവത്തിൽ 100 സാക്ഷികളുണ്ട്. വിചാരണ വേഗത്തിൽ ആക്കാനും പോലീസ് അപേക്ഷ നൽകും. ജൂലൈ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യം. ബലാത്സം​ഗത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ…

Read More

സിദ്ദീഖ് കൊലക്കേസ്; കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു, ഹണി ട്രാപ്പിൽ കുടുക്കി പ്രതികൾ പണം തട്ടിയെന്ന് കുറ്റപത്രം

വ്യവസായി ആയിരുന്ന സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു.കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.ഹണിട്രാപ്പിൽ അകപ്പെടുത്തിയാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. മുഹമ്മദ് ഷിബിൽ, ഫർഹാന എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഒന്നര ലക്ഷം രൂപയും കാറും പ്രതികൾ തട്ടിയെടുത്തതായും കുറ്റപത്രത്തിലുണ്ട് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൂന്നായി വെട്ടിമുറിച്ച…

Read More

ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകം; അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഥിരം മദ്യപനായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു. ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി, എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 1050 പേജുകളും136 സാക്ഷി മൊഴികൾ ഉൾപ്പെടുന്നു.കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം…

Read More