
മോസ്‌കിൽ കയറി ജയ് ശ്രീറാം വിളിച്ച സംഭവം: മത വികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി; കേസ് റദ്ദാക്കി
മുസ്ലീം പള്ളിയിൽ കയറി ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ കഡബ പോലീസ് സ്റ്റേഷൻ പരിധിയിലെ മോസ്‌കിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച കീർത്തൻ കുമാർ, സച്ചിൻ കുമാർ എന്നിവർക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രിയിൽ മോസ്‌കിൽ അതിക്രമിച്ചു കയറിയ സംഘം ജയ് ശ്രീറാം വിളിച്ചുവെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തൽ, അതിക്രമിച്ചു…