‘അസഹിഷ്ണുതയുടെ കടന്നുകയറ്റം’; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അതിക്രമത്തിൽ അപലപിച്ച് നേതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിൽ എസ് എഫ് ഐ നടത്തിയ അതിക്രമത്തിൽ വ്യാപക പ്രതിഷേധം. ശക്തമായ ഭാഷയിൽ അപലപിച്ച് പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തി. മാധ്യമ സ്ഥാപനത്തിലെ അതിക്രമത്തിന് പിന്നിൽ കടുത്ത അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. മാധ്യമങ്ങളെ  ഭയപ്പെടുത്തി പിന്മാറ്റാനാണ് നീക്കം. ആക്രമണം നേതൃത്വത്തിന്റെ അറിവോട് കൂടിയാണ്. ദില്ലിയിൽ നടക്കുന്നതിന്റെ തനിയാവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും സതീശൻ പറഞ്ഞു. ഇത്തരം ആക്രമണം നടത്തുന്നവരെ സിപിഎം എന്തുവില കൊടുത്തും സംരക്ഷിക്കും. ആ ഉറപ്പ് ആക്രമണം നടത്തുന്നവർക്കുണ്ട്. നിയമസഭയ്ക്കകത്തും…

Read More