
ചാനൽ വന്നത്രേ… വാട്സാപ്പിലെ ചാനൽ ഫീച്ചർ ഇന്ത്യയിലും അവതരിപ്പിച്ച് മെറ്റ
പുത്തൻ അപഡേറ്റുമായി വാട്സ്ആപ്പ്. ഉപയോക്താക്കൾക്കായി ചാനൽ എന്ന പുതിയ സംവിധാനമാണ് മാർക്ക് സകക്കർബർഗ് അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാമിലെ ചാനലുകൾക്ക് സമാനമായ ചാനൽ ഫീച്ചറാണ് മെറ്റ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ ഇനി വാട്സാപ്പ് വഴിയും പങ്കുവെക്കാനാകും.2023 ജൂണിലാണ് ഈ ഫീച്ചർ വാട്സ്ആപ്പ് ആദ്യമായി അവതരിപ്പിച്ചത്. മറ്റു ചാറ്റുകളിൽ നിന്ന് വിഭിന്നമായി ചാനലുകൾ പിന്തുടരുന്നവർക്ക് മറ്റുള്ള ഫോളോവേഴ്‌സിന്റെ ഐഡന്റിറ്റി അറിയാൻ സാധിക്കില്ല. എന്നാൽ അഡ്മിന് ഫോളോവേഴ്സിൻ്റെ പ്രൊഫൈൽ കാണാൻ സാധിക്കും. അഡ്മിന്…