സുപ്രധാന തീരുമാനങ്ങളുമായി ദേവസ്വം ബോർഡ്; ശബരിമലയിൽ ദർശന വഴി മാറ്റുന്ന കാര്യം പരിഗണനയിൽ

ശബരിമല ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടികയറിവരുന്ന തീർത്ഥാടകർ ക്യു കോപ്ലക്സിൽ കാത്ത് നിൽക്കാതെ നേരിട്ട് സോപാന ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ആലോചിക്കുന്നത്. കൊടിമരത്തിൽ നിന്നും നേരിട്ട് സോപാനത്തിലേക്കുള്ള വഴി തീർത്ഥാകരെ കയറ്റിവിടാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസനോട് പറഞ്ഞു. നേരിട്ടുള്ള ദർശനം…

Read More

‘മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നായി, ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നു’; പി ചിദംബരം

ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് പി ചിദംബരം. മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണം. ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്നും പി ചിദംബരം പറഞ്ഞു. ഏപ്രില്‍ 19 മുതൽ ബിജെപി ക്യാംപില്‍ മാറ്റമാണ് കാണുന്നതെന്നും പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും ചിദംബരം പരിഹസിച്ചു. അതേസമയം, നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. തുടർഘട്ടങ്ങളിലെ…

Read More

യാത്രക്കാരെ കബളിപ്പിച്ച്  കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ: പ്രതിഷേധവുമായി ജനങ്ങൾ

തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ സിറ്റി സർക്കുലർ ഇ-ബസുകളുടെ സർവീസുകൾ വെട്ടിക്കുറച്ചും പേരുമാറ്റി നിരക്ക് കുത്തനെ കൂട്ടിയും കെ.എസ്.ആർ.ടി.സി. ഇടറോഡുകളിൽനിന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്നും പ്രധാന ജങ്ഷനുകളിലേക്കെത്താൻ നഗരവാസികൾക്ക് ഏക ആശ്രയമായിരുന്ന ഈ സിറ്റി സർക്കുലർ ബസുകൾ. സർവീസുകൾ താളംതെറ്റിയതോടെ പ്രതിഷേധവും ശക്തമായി. പഴയതുപോലെ സർക്കുലർ ബസുകൾ സർവീസ് തുടരണമെന്നും നിരക്കുകൂട്ടിയത് പിൻവലിക്കണമെന്നുമാണ് പ്രധാന ആവശ്യം. അറുപതും എഴുപതും രൂപ കൊടുത്ത് ഓട്ടോ വിളിച്ചിരുന്ന ഇടങ്ങളിൽ 10 രൂപ കൊണ്ട് എത്താനാകും എന്ന ‘ഗാരന്റി’ സിറ്റി സർക്കുലർ ബസുകൾ നൽകിയിരുന്നു. ഇലക്ട്രിക്…

Read More

പേര് മാറ്റുകയാണെന്ന് അറിയിച്ച് നടി വിൻസി അലോഷ്യസ്

തന്റെ പേര് മാറ്റുകയാണെന്ന് അറിയിച്ച് നടി വിൻസി അലോഷ്യസ്. ‘വിൻ സി’ എന്നാണ് ഇനി തന്റെ പേരെന്ന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി പറയുന്നു. ‘ആരെങ്കിലും തന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും അത്ഭുതവും അഭിമാനവും തോന്നുമെന്നും നടി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും….

Read More