കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍; ഡച്ച് പുരസ്‌കാരം ജോയീറ്റ ഗുപ്തയ്ക്ക്

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചുള്ള ഡച്ച് പുരസ്‌കാരം ഇന്ത്യൻ വംശജ ഡോ.ജോയീറ്റ ഗുപ്തയ്ക്ക്. നെതര്‍ലന്‍ഡ്‌സില്‍ നടന്ന ചടങ്ങിലാണ് ഡച്ച് പുരസ്‌കാരമായ സ്പിനോസ ജോയീറ്റയ്ക്ക് സമ്മാനിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാമിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെലവലപ്‌മെന്റ് വിഭാഗം പ്രൊഫസ്സറാണ് ജോയീറ്റ. ഐഎച്ച്ഇ ഡെല്‍ഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എജ്യുക്കേഷനിലും പ്രൊഫസറായി സേവനം നോക്കുന്നു. ഡച്ച് റിസര്‍ച്ച് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന്റെ സമ്മാന തുക 1.5 മില്ല്യണ്‍ യൂറോ (13.25 കോടി) ആണ് സമ്മാന തുക. മേഖലയില്‍ മറ്റു…

Read More

സൈബർ കേസ് ഇനി എല്ലാ സ്റ്റേഷനിലും; ലോക്കൽ സ്റ്റേഷനുകളിൽ പരാതി സ്വീകരിച്ചു കേസെടുക്കണമെന്നു ഡിജിപി

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ സൈബർ കുറ്റകൃത്യങ്ങളിൽ എല്ലാ പൊലീസ് സ്റ്റേഷനിലും പരാതി സ്വീകരിച്ചു കേസെടുക്കണമെന്നു ഡിജിപിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി നിർദേശം കൈമാറി. ഡിജിപി വിളിച്ചു ചേർത്ത ക്രൈം അവലോകന യോഗത്തിൽ ജില്ലാ പൊലീസ് മേധാവികൾക്ക് കേസിന്റെ രീതികൾ വിവരിച്ചു. നേരത്തേ ഏതു പൊലീസ് സ്റ്റേഷനിൽ വരുന്ന പരാതിയും സൈബർ പൊലീസ് സ്റ്റേഷനിലേക്കയച്ച് അവിടെയായിരുന്നു കേസെടുത്തിരുന്നത്. സൈബർ പൊലീസ് സ്റ്റേഷനുകൾ ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ ഒരു  ജില്ലയിൽ ഒരെണ്ണമാണുള്ളത്. ഇവിടേക്ക് എല്ലാ…

Read More

സംസ്ഥാനത്തിന്റെ പേരുമാറ്റത്തിന് അനുമതി കാത്ത് ‘കേരള’

രാജ്യത്തിന്റെ പേര് ഭാരത് ​എന്നുമാത്രമായി മാറ്റിയാൽ കേരളത്തിലെ ഔദ്യോഗിക രേഖകളെല്ലാം സംസ്ഥാന സർ‌ക്കാർ തിരുത്തേണ്ടി വരും. കാരണം, സംസ്ഥാന സർക്കാർ നിലവിൽ ഔദ്യോഗിക രേഖകളിലെല്ലാം ഇംഗ്ലിഷിൽ ഉപയോഗിക്കുന്ന പേര് ഇന്ത്യ എന്നാണ്. മലയാളത്തിൽ ഭാരത റിപ്പബ്ലിക് എന്നും. മന്ത്രിമാരും മറ്റും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് ഭാരതം എന്നായതിനാൽ അതു മാറ്റേണ്ടിവരില്ല. രാജ്യത്തിന്റെ പേരു മാറ്റിയാൽ അതു നടപ്പാക്കേണ്ടി വരുന്ന സംസ്ഥാന സർക്കാരിനു പക്ഷേ, സ്വന്തം സംസ്ഥാനത്തിന്റെ പേര് മാറ്റാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കേരള എന്ന പേരു…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകി

പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയെന്നും അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു. ”സെപ്റ്റംബര്‍ ഒന്നു മുതൽ 8 വരെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും വിശ്വാസികൾ മണർകാട് പള്ളിയിലേക്ക് എത്താറുണ്ട്. ഈ എട്ടു ദിവസവും മണർകാട് തിരക്കിൽ ആയിരിക്കും. ആളുകളെക്കൊണ്ട് പട്ടണം നിറയുന്നതോടെ വലിയ ഗതാഗതക്കുരുക്കും…

Read More

ബിജെപിയില്‍ അഴിച്ചുപണി; കേന്ദ്ര മന്ത്രി ജി.കിഷന്‍ റെഡ്ഡി തെലങ്കാന അധ്യക്ഷന്‍

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപിയില്‍ അഴിച്ചുപണി.നാല് സംസ്ഥാന അധ്യക്ഷൻമാരെ മാറ്റി.കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു.ബണ്ഡ‍ി സഞ്ജയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി.ഇടഞ്ഞ് നിന്ന എട്ടാല രാജേന്ദ്രറെ  തെലങ്കാന തെരഞ്ഞെടുപ്പ് സമിതി ചെയർമാനാക്കി. ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയായി ഡി.പുരന്ദേശ്വരിയെ നിയമിച്ചു.ബാബുലാല്‍ മറാണ്ടിയാണ് ജാ‌‌ർഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍. സുനില്‍ ത്സാക്കറെയെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനാക്കി. കേന്ദ്ര മന്ത്രിസഭയുടെ സമ്പൂർണ്ണ യോഗം ദില്ലിയിൽ ഇന്നലെ  ചേർന്നിരുന്നു.പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ സഹമന്ത്രിമാർ ഉൾപ്പടെ എല്ലാ അംഗങ്ങളും പങ്കെടുത്തു….

Read More

ബിജെപിയില്‍ അഴിച്ചുപണി; കേന്ദ്ര മന്ത്രി ജി.കിഷന്‍ റെഡ്ഡി തെലങ്കാന അധ്യക്ഷന്‍

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപിയില്‍ അഴിച്ചുപണി.നാല് സംസ്ഥാന അധ്യക്ഷൻമാരെ മാറ്റി.കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു.ബണ്ഡ‍ി സഞ്ജയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി.ഇടഞ്ഞ് നിന്ന എട്ടാല രാജേന്ദ്രറെ  തെലങ്കാന തെരഞ്ഞെടുപ്പ് സമിതി ചെയർമാനാക്കി. ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയായി ഡി.പുരന്ദേശ്വരിയെ നിയമിച്ചു.ബാബുലാല്‍ മറാണ്ടിയാണ് ജാ‌‌ർഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍. സുനില്‍ ത്സാക്കറെയെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനാക്കി. കേന്ദ്ര മന്ത്രിസഭയുടെ സമ്പൂർണ്ണ യോഗം ദില്ലിയിൽ ഇന്നലെ  ചേർന്നിരുന്നു.പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ സഹമന്ത്രിമാർ ഉൾപ്പടെ എല്ലാ അംഗങ്ങളും പങ്കെടുത്തു….

Read More

വ്യാജ കോളുകളും എസ്എംഎസുകളും തിരിച്ചറിയാം; പുതിയ നിയമങ്ങളുമായി  ട്രായ്; മെയ് ഒന്നു മുതൽ മാറ്റം

വ്യാജ, പ്രൊമോഷണൽ കോളുകൾ, എസ്എംഎസ് എന്നിവ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 2023 മെയ് ഒന്നു മുതൽ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പദ്ധതി. സ്പാം കോളുകളും എസ്എംഎസുകളും തിരിച്ചറിയാൻ ഒരു എഐ ഫിൽട്ടർ അവതരിപ്പിക്കണമെന്നാണ് രാജ്യത്തെ ടെലികോം കമ്പനികളോട് നിർദേശിച്ചതായി ടെലികോം അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌പാം കോളുകളും എസ്‌എംഎസുകളും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ടെലികോം ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന തീരുമാനമാകുമിത്. മെയ് ഒന്നു മുതൽ കോളുകളിലും എസ്എംഎസ് സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

Read More

കേരളത്തിൽ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ തീരുമാനം

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർക്കാർ മെഡിക്കല്‍ കോളേജിലേയും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെയും കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് എസ്എഎഫ്ഐയും നഴ്‌സിംഗ് സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അടുത്ത അദ്ധ്യയന…

Read More