ട്രെയിന്‍ സമയത്തില്‍ മാറ്റം; ജൂലൈ 15 മുതലാണ് മാറ്റം

സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ജൂലൈ 15 മുതല്‍ രണ്ട് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും (നിലവില്‍ 12.30). തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: അരുണാചലിലെയും സിക്കിമിലെയും തീയതിയില്‍ മാറ്റം

അരുണാചൽപ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റം. രണ്ടു സംസ്ഥാനങ്ങളിലും  ജൂൺ നാലിന് പകരം വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് കഴിയും. അതിനു മുൻപേ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് സമയക്രമത്തിൽ മാറ്റമില്ല.  ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നലെയാണു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണു രണ്ടു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ റിലീസ് പുറപ്പെടുവിച്ചത്.  60…

Read More

ആലപ്പുഴ കളക്ടറെ തിടുക്കത്തിൽ മാറ്റി; അലക്‌സ് വർഗീസ് പുതിയ കലക്ടർ

ആലപ്പുഴ ജില്ലാ കലക്ടറെ അടിയന്തരമായി മാറ്റി. പുതിയ കലക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്‌സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കലക്ടർ ജോൺ വി.സാമുവലിനു പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ വകുപ്പിൽ ചുമതല നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്. സിപിഐ അനുകൂല ജോയന്റ് കൗൺസിലുമായുള്ള ഭിന്നതയാണു മാറ്റത്തിനു കാരണമെന്നാണു സൂചന. ഇന്നലെ രാത്രിയാണ് പുതിയ കലക്ടറെ നിയമിച്ച ഉത്തരവ് ഇറങ്ങിയത്. അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിർദേശിച്ചിരുന്നു.

Read More

മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക്; റേഷൻ കടകളുടെ സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു. ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പുനക്രമീകരണം. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമാണ് അതുവരെ റേഷൻ കടകള്‍ പ്രവര്‍ത്തിക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക്…

Read More

വിമാന ഷെഡ്യൂളില്‍ മാറ്റം വരുത്തി എയര്‍ലൈന്‍; സാങ്കേതിക കാരണങ്ങളെ തുടര്‍ന്നെന്ന് വിശദീകരണം

കുവൈത്ത് എയര്‍വേയ്സ് വിമാന ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചു. കെയ്റോ, ജിദ്ദ എന്നീ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് റീ ഷെഡ്യൂള്‍ ചെയ്തത്. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. അതേസമയം വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ഷെഡ്യൂള്‍ പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും പുതുക്കിയ സമയക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നും കുവൈത്ത് എയര്‍വേയ്സ് വ്യക്തമാക്കി.  അതേസമയം പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദില്‍ നിന്ന് സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലേക്കാണ് പുതിയ നേരിട്ടുള്ള സര്‍വീസ്.  ഈ റൂട്ടില്‍ ആഴ്ചയില്‍…

Read More

കേരളത്തിൽ സോഷ്യൽമീഡിയ പ്രചാരണത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം

സാമൂഹിക മാധ്യമ പ്രചാരണത്തിൽ കേരളത്തിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. കൂടുതൽ പ്രൊഫഷണലായ സംഘത്തെ ചുമതലയേൽപിച്ചേക്കും. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അ​ഗർവാൾ പരസ്യമായി വിമർശിച്ചിരുന്നു. കേരളത്തിൽ വർഷത്തിൽ നൂറുകണക്കിന് യോ​ഗങ്ങളിൽ പങ്കെടുക്കുന്ന ഞാൻ തമിഴ്നാട്ടിൽ ഒറ്റത്തവണ പോയപ്പോൾ തമിഴ്നാട് ബിജെപിയുടെ പ്രവർത്തനങ്ങളിലും സമൂഹമാധ്യമ പ്രചാരണത്തിലും വ്യത്യസ്തതയുടെ ഒരു ലോകം കണ്ടെന്നായിരുന്നു കേരളത്തിന്റെ സഹ പ്രഭാരിയും ദേശീയ ജനറൽ സെക്രട്ടറിയുമായ രാധാമോഹൻദാസ്…

Read More

നവകേരള സദസ്സ് ; പൊതുപരിപാടിക്ക് പാർക്ക് അനുവദിച്ചതെന്തിനെന്ന് കോടതി; വേദി മാറ്റാമെന്ന് സർക്കാർ

നവ കേരള സദസിന്റെ വേദി ആവശ്യമെങ്കിൽമാറ്റാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുവോളജിക്കൽ പാർക്ക് ഡയറക്ടർ ഹൈക്കോടതിയിൽ ഹാജരായി.എന്തിനാണ് പൊതുപരിപാടിക്ക് സുവോളജിക്കൽ പാർക്ക് അനുവദിച്ചതെന്ന് കോടതി ചോദിച്ചു. പരിപാടി നടക്കുന്നത് പാർക്കിംഗ് ഏരിയയിലാണെന്നും ശബ്ദ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടർ കോടതിയെ അറിയിച്ചു. മൃഗശാലയ്ക്ക് പുറത്ത് കാർ പാർക്കിങ്ങിലാണ് പരിപാടി നടത്തുന്നതെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ കാർ പാർക്കിങ്ങും സുവോളജിക്കൽ പാർക്കിന്റെ ഭാഗമാണെന്നാണ് ഹർജിക്കാരൻ അറിയിച്ചത്. തുടർന്നാണ് പരിപാടി നടത്തിപ്പിനെ സംബന്ധിച്ചുള്ള വിശദീകരണംനൽകാൻ ഡയറക്ടറോട് നേരിട്ട്…

Read More

അലിഗഡ് ഇനി ഹരിഗഡ്; ഉത്തർപ്രദേശിലെ മറ്റൊരു നഗരത്തിന്റെ പേരു കൂടി മാറ്റാൻ നീക്കം

ഉത്തർപ്രദേശിലെ മറ്റൊരു നഗരത്തിന്റെ പേരു കൂടി മാറ്റാൻ നീക്കം. അലിഗഡിന്റെ പേരാണ് ഹരിഗഡ് എന്നാക്കാൻ മുനിസിപ്പൽ കോർപറേഷൻ ഏകകണ്ഠേന നിർദേശം പാസാക്കിയത്. തിങ്കളാഴ്ചയാണ് മേയർ പ്രശാന്ത് സിംഗാൾ നിർദേശം അവതരിപ്പിച്ചത്. എല്ലാ കൗൺസിലർമാരും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു. ഭരണാനുമതിക്കായി നിർദേശം അയയ്ക്കുമെന്ന് മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു. പേര് മാറ്റണം എന്നത് വളരെ കാലമായി നിലനിൽക്കുന്ന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. പ്രാദേശിക ഭരണകൂടം നിർദേശം പാസാക്കിയ ശേഷം സംസ്ഥാന…

Read More

ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ‘ഭാരത്’; എൻ സി ഇ ആർ ടി സമിതി ശുപാർശ

ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താൻ എൻ സി ഇ ആർ ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം. ശുപാർശ ലഭിച്ചുവെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എൻസിഇആർടി അധികൃതർ പ്രതികരിച്ചു.ചരിത്ര പുസ്തകങ്ങളിൽ…

Read More

വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം; മാറ്റം നാളെമുതൽ

കേരളത്തിന്റെ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം. നാളെ മുതൽ പുതിയ സമയക്രമത്തിലാകും വന്ദേഭാരത് പായുക. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ പുതുതായി സ്റ്റോപ് അനുവദിച്ചതോടെയാണ് സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പുറപ്പെടുന്ന സമയത്തിലടക്കം മാറ്റം വരുത്തിക്കൊണ്ടുള്ളതാണ് പുതിയ സമയക്രമം. തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും നാളെ മുതൽ വന്ദേഭരത് പുറപ്പെടുക. നിലവിൽ രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതൽ രാവിലെ 5.15…

Read More