ട്രാക്കിൽ അറ്റകുറ്റപ്പണി’; സംസ്ഥാനത്ത് 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റം

സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ അറിയിച്ചു. ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. റൂർക്കി – ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവ്വീസ് റദ്ദാക്കിയത്. നാളെയും ജൂലൈ 1-നും എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം – കാരൈക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് സർവീസ് അവസാനിപ്പിക്കും….

Read More

പന്തീരാങ്കാവ് ​​ഗാർഹിക പീഡനക്കേസ്;പെൺകുട്ടി മൊഴി മാറ്റിയത് വിശദമായി അന്വേഷിക്കണമെന്ന് വനിത കമ്മീഷൻ

പന്തീരാങ്കാവ് ​​ഗാർഹിക പീഡനക്കേസിൽ പെൺകുട്ടി മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി വനിത കമ്മീഷൻ. പെൺകുട്ടി മൊഴി മാറ്റിയത് ഏത് സാഹചര്യത്തിലാണെന്നും എന്തിനാണെന്നും വിശദമായി അന്വേഷിക്കണമെന്നും വനിത കമ്മീഷൻ പറഞ്ഞു. ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷൻ കൗൺസിലിങ് സമയത്ത് പോലും കാര്യങ്ങൾ കൃത്യമായി പറഞ്ഞ പെൺകുട്ടി എന്തിനാണ് മൊഴി മാറ്റിയത് എന്ന് വ്യക്തമല്ല. വിശദമായി അന്വേഷിക്കണമെന്നും വനിത കമ്മീഷൻ ആവശ്യപ്പെട്ടു.  പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം നൽകും. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും…

Read More

സംസ്ഥാനത്ത് മദ്യവരുമാനം കുറയുന്നു; ഡ്രൈ ഡേ പിൻവലിക്കുന്നതു പരിഗണനയിൽ, തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനം

സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കുന്നതു പരിഗണനയിൽ. മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണാണ് ലഭിക്കുന്ന വിവരം. ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് മാർച്ചിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ച നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളുമായി മുന്നോട്ടു പോകാനാണ് എക്‌സൈസ് വകുപ്പിനു കിട്ടിയ നിർദേശം. ടൂറിസം മേഖലയിൽ വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ്…

Read More

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഉച്ച കഴിഞ്ഞ് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യമായിരിക്കുന്നു. ആലപ്പുഴയും തൃശൂരും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറ‍ഞ്ച് അലര്‍ട്ടാണുള്ളത്.  സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മണിക്കൂറുകളില്‍ കോട്ടയത്ത് പലയിടങ്ങളിലും അതിശക്തമായ മഴ ലഭിക്കുന്നുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു…

Read More

യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ; ഓൺലൈൻ ബുക്കിംഗിൽ വരുന്നത് വമ്പൻ മാറ്റം

യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണമാണ് നീക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ഇപ്പോൾ ഏത് സ്റ്റേഷനിൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ്, യാത്രക്കാരുടെ സ്ഥലത്തിന് സമീപമുള്ള ഒരു സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 50 കിലോമീറ്റർ എന്ന ദൂര പരിധിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ,…

Read More

രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ?; പരിഹസിച്ച് ജലീൽ

പതാക വിവാദത്തിൽ പ്രതികരണവുമായി കെടി ജലീൽ. രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ എന്ന് ജലീൽ പരിഹസിച്ചു. സംഘപരിവാറിന്റെ താല്പര്യമനുസരിച്ച് ‘ഹരിത പതാക’ ഉയർത്താൻ ഭയപ്പെടുന്ന മുസ്ലിം ലീഗ് ചെരുപ്പിനനുസരിച്ച് കാലു മുറിക്കുകയാണെന്നും കെടി ജലീൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. രാഹുൽഗാന്ധിക്ക് പച്ചക്കൊടി അലർജിയാണെങ്കിൽ പച്ചക്കൊടിയില്ലാത്ത കർണാടകയിലോ ആന്ധ്രയിലോ യുപിയിലോ മത്സരിക്കാമായിരുന്നില്ലേ? നേരത്തെ തൊപ്പിയൂരാൻ പറഞ്ഞ കോൺഗ്രസ് ഇന്ന് കൊടിയൂരാൻ പറഞ്ഞു. നാളെ അവർ മുസ്ലിം ലീഗിന്റെ…

Read More

2024-2025 അധ്യയനവർഷം മുതൽ സിബിഎസ്ഇ 11, 12 ക്ലാസുകളിലെ ക്ലാസുകളിലെ പരീക്ഷാരീതിയിൽ മാറ്റം

2024-2025 അധ്യയനവർഷം മുതൽ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ സി.ബി.എസ്.ഇ. മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണമെന്ന് സി.ബി.എസ്.ഇ. ഡയറക്ടർ (അക്കാദമിക്‌സ്) ജോസഫ് ഇമ്മാനുവൽ പറഞ്ഞു. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, കേസ് അധിഷ്ഠിത ചോദ്യങ്ങൾ, ഉറവിട അധിഷ്ഠിത സംയോജിത ചോദ്യങ്ങൾ എന്നിവ 40 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കും. ഹ്രസ്വവും ദീർഘവുമായ ഉത്തരങ്ങൾ എഴുതേണ്ട കൺസ്ട്രക്റ്റഡ് റെസ്‌പോൺസ് ചോദ്യങ്ങൾ 40-ൽ നിന്ന് 30 ശതമാനമായി കുറച്ചു. 2020-ലെ ദേശീയ വിദ്യാഭ്യാസ…

Read More

പിഎസ് സി പരീക്ഷ തിയ്യതികളിൽ മാറ്റം; പുതിയ തിയ്യതി അറിയാം

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളിൽ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. അവസാനഘട്ട പരീക്ഷ ജൂൺ 15 നും നടക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്സ് പരീക്ഷ ഏപ്രിൽ 29ലും, ഇലക്ട്രീഷ്യൻ പരീക്ഷ ഏപ്രിൽ 30ലേക്കും മാറ്റി. 

Read More

ഇന്ന് സിനിമയേക്കാളും കാശ് പലർക്കും ഉദ്ഘാടനത്തിന് പോയാൽ കിട്ടും; മല്ലികാ സുകുമാരൻ

ഇന്നത്തെ അഭിനേതാക്കളിൽ പലരും സിനിമയെന്നത് തങ്ങളുടെ ചോറാണ്, അന്നമാണ് എന്ന് കരുതുന്നതിൽ നിന്ന് ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നുവെന്ന് നടി മല്ലികാ സുകുമാരൻ. കൗമുദി മൂവീസിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. ‘ഇപ്പോൾ സിനിമ എന്നുപറഞ്ഞാൽ ഗ്‌ളാമർ, പൈസ, പേരും പ്രശസ്തിയും, സമൂഹത്തിൽ ഇറങ്ങിനടക്കുമ്പോൾ കിട്ടുന്ന ആരാധന ഇതൊക്കെയാണ് പുതിയ തലമുറയിലെ പല അഭിനേതാക്കൾക്കും വലിയ കാര്യം. എന്നാൽ ഞങ്ങളുടെ കാലത്ത് അങ്ങനെയായിരുന്നില്ല. സിനിമയിൽ അഭിനയിച്ച് കിട്ടുന്നത് ഞങ്ങളുടെ വരുമാനമായിരുന്നു. നിത്യച്ചെലവിനുള്ള കാശായിരുന്നു. ഇന്നിപ്പോൾ സിനിമയേക്കാളും കാശ് പലർക്കും ഉദ്ഘാടനത്തിന്…

Read More