‘മനസിന് വല്ലാത്ത നൊമ്പരമുണ്ട്’: അയ്യപ്പ ദർശനത്തിനായി ശബരിമല സന്നിധാനത്തെത്തി ചാണ്ടി ഉമ്മൻ

അയ്യപ്പ ദർശനത്തിനായി ശബരിമല സന്നിധാനത്തെത്തി ചാണ്ടി ഉമ്മൻ എംഎൽഎ. രണ്ടാം തവണയാണ് ചാണ്ടി ഉമ്മൻ മലകയറുന്നത്. 2022ലായിരുന്നു ആദ്യമായി ദർശനത്തിനെത്തിയത്. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ട് വ്രതം തുടങ്ങിയെന്ന് എംഎൽഎ പറഞ്ഞു. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്കൊപ്പം ഇന്നലെ രാത്രി എട്ടുമണിക്കാണ് ചാണ്ടി സന്നിധാനത്ത് എത്തിയത്. പതിനെട്ടാംപടി കയറിവന്നപ്പോഴായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടെന്നുപറഞ്ഞ് തൊഴുതുനീങ്ങി. ചിലർക്കൊപ്പം ഫോട്ടോ…

Read More

‘എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണം’; പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്.എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് ചുമതല തന്നില്ല. അന്ന് പറയേണ്ടെന്ന് കരുതിയതാണ്.ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പലാക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുപോണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല.അത് ചർച്ച ചെയ്യാൻ പോലും പാടില്ല.എല്ലാവരെയും…

Read More

സൈബർ ആക്രമണങ്ങളെ അംഗീകരിക്കുന്നില്ല; ജയ്ക്കിന്റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ

ജയ്ക്കിന്റെ ഭാര്യക്കെതിരെ ആരെങ്കിലും സൈബർ ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്ന് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. സൈബർ ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. വ്യാജ ആരോപണങ്ങള പുതുപ്പള്ളിക്കാർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്റേത്. ഒരു വ്യാജ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച് ഇപ്പോഴും വേട്ടയാടുകയാണ്. തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Read More