പൊതുപരിപാടികളിൽ നിന്ന് ഒഴിവാക്കുന്നു; സ്പീക്കർക്ക് അവകാശലംഘന പരാതി നൽകി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി എം.എൽ.എയായ തന്നെ പൊതുപരിപാടികളിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സ്പീക്കർക്ക് അവകാശലംഘന പരാതി നൽകി എം.എൽ.എ. ചാണ്ടി ഉമ്മൻ. കഴിഞ്ഞദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എം.എൽ.എയെ സംഘാടകർ ക്ഷണിച്ചില്ല. മണ്ഡലത്തിലെ മറ്റു പരിപാടികളിലും അവഗണന നേരിട്ടു. സർക്കാർ പരിപാടികളിൽ നിന്ന് ബോധപൂർവ്വം തന്നെ ഒഴിവാക്കുന്നതായി ചാണ്ടി ഉമ്മൻ അവകാശലംഘന പരാതിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കും ചാണ്ടി ഉമ്മൻ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

Read More

‘തെറ്റു ചെയ്തവരെ സംരക്ഷിക്കാൻ പാടില്ല’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചാണ്ടി ഉമ്മൻ

പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. തെറ്റു ചെയ്തവരെ സംരക്ഷിക്കാൻ പാടില്ലെന്നും സർക്കാരിന്റെ നടപടി അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. സിനിമ മേഖലയെ മൊത്തത്തിൽ വേട്ടയാടുന്നത് ശരിയല്ല. ഞാനും എന്റെ കുടുംബവും വേട്ടയാടപ്പെട്ടിട്ടുണ്ട്. ആ വേദന എനിക്കറിയാം. ഒരു മുൻ മുഖ്യമന്ത്രിയോട് ഈ സർക്കാർ ചെയ്തതെന്താണെന്ന് ഓർമയില്ലേയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അതേസമയം, പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം പുകയുന്നു. വിവരാവകാശ…

Read More

ഉമ്മന്‍ചാണ്ടിയുടെ അതേ പാതയിലാണ് താനും: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിന്‍റെ പേരില്‍ കോൺഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍. തന്നെ കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച ഉമ്മന്‍ചാണ്ടിയുടെ അതേ പാതയിലാണ് താനെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ സഹായങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു ചാണ്ടി ഉമ്മന്‍ അനുസ്മരണ വേദിയിൽ പ്രസംഗിച്ചത്. പാര്‍ട്ടി നേതൃത്വത്തിന്  മതിപ്പില്ലാഞ്ഞിട്ടും തുടര്‍ച്ചയായി രണ്ടാമതും അനുസ്മരണ ചടങ്ങിന് പിണറായിയെ ക്ഷണിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു. വിമർശനങ്ങളോട് പ്രതികരിച്ച ചാണ്ടി…

Read More

വിഴിഞ്ഞം തനിക്ക് ദുഖപുത്രിയെന്ന് മറിയാമ്മ ഉമ്മൻ

വിഴിഞ്ഞം തനിക്ക് ദുഖപുത്രിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു. അന്നും ഇന്നും ഉമ്മൻചാണ്ടിയാണ് ശരിയെന്നും മറിയാമ്മ ഉമ്മൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. അക്കാലത്ത് നിരവധി ആരോപണങ്ങൾ കേട്ടതാണെന്നും ഒരുപാട് പ്രാർത്ഥിക്കുകയും ചെയ്തെന്നും അവർ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ഉദ്ഘാടന വേളയുടെ പശ്ചാത്തലത്തിലായിരുന്നു മറിയാമ്മ ഉമ്മന്‍റെ ഈ വാക്കുകള്‍. അതേസമയം വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആ​ഗ്രഹമില്ലെന്നായിരുന്നു മകൻ ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതികരണം. വിഴിഞ്ഞം തുറമുഖത്തിന്…

Read More

‘സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ല’; ചാണ്ടി ഉമ്മൻ എംഎൽഎ

സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് വ്യക്തമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ സമര വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാറിൽ ചരിത്രത്തിൽ ഇല്ലാത്ത വിധമാണ് ഒരാളെ തേജോവധം ചെയ്തതെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ചർച്ച നടന്നോ എന്ന് തനിക്കറിയില്ലെന്നും ഊരാക്കുടുക്കിൽ അകപ്പെട്ട സി.പി.എം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ലന്നും ചാണ്ടി ഉമ്മൻ…

Read More

ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്സിൻ നൽകിയിരുന്നില്ല; ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയുടെ ചികിൽസാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. പിതാവ് ഉമ്മൻ ചാണ്ടി കൊവിഡ് വാക്സിൻ സ്വീകരിച്ചില്ലെന്നും പിതാവിൻ്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ആണ് കോവിഡ് വാക്സിൻ നൽകാതിരുന്നത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടിയുടെ വിശദീകരണം. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം കൊവിഡ് സമയത്ത് ഇന്ത്യയിലും മറ്റും വിതരണം ചെയ്തിരുന്ന അസ്ട്രസെനെക വാക്സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിർമ്മാതാക്കൾ തുറന്നു പറഞ്ഞിരുന്നു. മറ്റെല്ലാ…

Read More

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്: ചാണ്ടി ഉമ്മൻ

ഇടുക്കി രൂപത വിവാദ സിനിമയായ കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം കേരള സ്റ്റോറി സംപ്രക്ഷേണം ചെയ്യുന്നതിനു തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍  കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശനാണ് വിശദീകരണം . ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും നിലപാടെന്നും രൂപത…

Read More

‘തെറ്റൊന്നും കാണുന്നില്ല, അവരുടെ തീരുമാനം’; അനിൽ ആന്റണിയേയും പത്മജ വേണുഗോപാലിനെയും കുറിച്ച് ചാണ്ടി ഉമ്മൻ

അനിൽ ആന്റണിയും പത്മജ വേണുഗോപാലും ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് പ്രതികരണവുമായി ചാണ്ടി ഉമ്മൻ. ഇതിൽ താൻ തെറ്റുകാണുന്നില്ലെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കോൺഗ്രസാണ് തന്റെ പാർട്ടിയെന്നും രാഹുൽ ഗാന്ധിയാണ് തന്റെ നേതാവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. രാഹുൽ മങ്കൂട്ടത്തിൽ നടത്തിയതുപോലൊരു പ്രസ്താവന താൻ ഒരിക്കലും നടത്തില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഈ മാസം ആദ്യവാരമാണ് മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മ വേണുഗോപാൽ ബി ജെ…

Read More

‘നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ’; പൊളിറ്റിക്കൽ ടാർഗറ്റിനും രാഹുൽ മാങ്കൂട്ടത്തിലിനെ വിട്ടു കൊടുക്കില്ലെന്ന് ചാണ്ടി ഉമ്മൻ

യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ടാർഗറ്റ് ചെയ്തിരിക്കുകയാണ്. ഒരു പൊളിറ്റിക്കൽ ടാർഗറ്റിനും രാഹുൽ മാങ്കൂട്ടത്തിലിനെ വിട്ടു കൊടുക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.  നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ. യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ തെളിവുണ്ടായിരുന്നെങ്കിൽ എന്തിന് കോടതി ജാമ്യം നൽകി ?. ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് രാഹുൽ മാങ്കൂട്ടം പറഞ്ഞിരിക്കുന്നത്. രാഹുലിനെ അവിശ്വസിക്കേണ്ടതില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

Read More

‘ദൈവനാമത്തിൽ….’; പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു

പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. ചോദ്യോത്തര വേളക്ക് ശേഷമാണ് നിയമസഭാ ചേംബറിൽ സ്പീക്കർ മുൻപാകെ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നിരയുടെ പിൻഭാഗത്ത് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എൽജെഡി എംഎൽഎ കെ പി മോഹനന് നൽകിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺ?ഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു. മറിയാമ്മ ഉമ്മനും മകൾ…

Read More