
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം: വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ; പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയും
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ വിനായകനെ ഇന്നു പൊലീസ് ചോദ്യം ചെയ്തേക്കും. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമർശം. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ…