“പുതിയ ഇന്ത്യയുടെ ഉദയം, 1.4 ബില്യൺ ഹൃദയമിടിപ്പുകളുടെ ശക്തി”: പ്രധാനമന്ത്രി

ബഹിരാകാശത്ത് ഇന്ത്യ പുതിയ ചരിത്രം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ ലാൻഡിംഗ് വിർച്വലായി സാക്ഷ്യം വഹിച്ച ശേഷം പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണമായിരുന്നു ഇത്. “ഈ നിമിഷം വിലപ്പെട്ടതും അഭൂതപൂർവവുമാണ്. ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷമാണ്. ഈ നിമിഷം 1.4 ബില്യൺ ഹൃദയമിടിപ്പുകളുടെ ശക്തിയാണ്. ഇത്തരം ചരിത്ര നിമിഷങ്ങൾ കാണുമ്പോൾ നമുക്ക് അത്യധികം അഭിമാനമാണ്. ഇത് പുതിയ ഇന്ത്യയുടെ ഉദയമാണ്. വികസിത ഇന്ത്യക്ക് കാഹളം…

Read More

‘ഇന്ത്യാ… ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി, നിങ്ങളും’; ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ

ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ( ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ). ഐഎസ്ആർഒ തയാറാക്കിയ ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ ട്വിറ്ററിലൂടെയാണ്(എക്സ്) ഐഎസ്ആർഒ സന്ദേശം പങ്കുവെച്ചത്. ‘ഇന്ത്യാ… ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി, കൂടെ നിങ്ങളും’; ചന്ദ്രയാൻ മൂന്ന് വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. അഭിനന്ദനങ്ങൾ, ഇന്ത്യ’ ഐഎസ്ആർഒ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. Chandrayaan-3 Mission:‘India,I reached my destinationand you too!’: Chandrayaan-3 Chandrayaan-3 has successfullysoft-landed…

Read More

‘ഇന്ത്യാ… ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി, നിങ്ങളും’; ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ

ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ( ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ). ഐഎസ്ആർഒ തയാറാക്കിയ ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ ട്വിറ്ററിലൂടെയാണ്(എക്സ്) ഐഎസ്ആർഒ സന്ദേശം പങ്കുവെച്ചത്. ‘ഇന്ത്യാ… ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി, കൂടെ നിങ്ങളും’; ചന്ദ്രയാൻ മൂന്ന് വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. അഭിനന്ദനങ്ങൾ, ഇന്ത്യ’ ഐഎസ്ആർഒ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. Chandrayaan-3 Mission:‘India,I reached my destinationand you too!’: Chandrayaan-3 Chandrayaan-3 has successfullysoft-landed…

Read More

ചന്ദ്രനെ തൊടാൻ ഇന്ത്യ; ചാന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് ഇന്ന്, ദൗത്യം മറ്റാരും കടന്നു ചെന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തിലേക്ക്

ചന്ദ്രനെ തൊടാൻ ഇന്ത്യ. ചന്ദ്രോപരിതലത്തിൽ നിന്നു 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചാന്ദ്രയാൻ-3 പേടകം ഇന്ന് വൈകിട്ട് 6.04 ന് ചന്ദ്രനിലിറങ്ങും. 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. ലാൻഡർ ഇറങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഓർബിറ്റർ വഴി ഭൂമിയിലെ കൺട്രോൾ സെന്ററിലെത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ലാൻഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാൻഡറിന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27ലേക്ക് നീട്ടുമെന്ന സൂചനയും ഇസ്‌റോ നൽകുന്നുണ്ട്. നാല് ഘട്ടങ്ങളായാണ് ലാൻഡറിനെ സോഫ്റ്റ്‌ലാൻഡ് ചെയ്യിക്കുക. 30 കിലോമീറ്റർ ഉയരത്തിൽ…

Read More

ചന്ദ്രയാൻ 3 ദൗത്യത്തിൽ നിർണായകഘട്ടം വിജയകരം; പ്രൊപ്പൽഷ്യൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപ്പെട്ടു

ചന്ദ്രയാൻ മൂന്ന് ദൗത്യത്തിൽ നിർണായകഘട്ടം വിജയകരം. പ്രൊപ്പൽഷ്യൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് ലാൻഡറിന്റെ ഡീബൂസ്റ്റിങ് പ്രക്രിയ തുടങ്ങും. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. 30 കിമീ ഉയരത്തിൽ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയായിരുന്നു ഇതിലെ ഏറ്റവും പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റണം. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രനെ വലം…

Read More

ചന്ദ്രോപരിതലത്തോട് അടുത്ത് ചന്ദ്രയാൻ; നാലാം ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരം

ഐഎസ്ആർഒയുടെ ബഹിരാകാശ പേടകം ചന്ദ്രയാൻ മൂന്നിന്റെ നാലം ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരം. പേടകം ചന്ദ്രോപരിതലത്തോട് അടുത്തതായി ദേശീയ ബഹിരാകാശ ഏജൻസി അറിയിച്ചു. പേടകം ഇപ്പോൾ ചന്ദ്രനുചുറ്റും ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയിരിക്കുന്നു. ജൂലൈ 14 ന് വിക്ഷേപിച്ചതിന് ശേഷം, രാജ്യത്തിന്റെ അഭിമാനകരമായ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ഓഗസ്റ്റ് 5 ന് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ആഗസ്ത് 6, 9 തീയതികളിൽ ബഹിരാകാശ പേടകത്തിൽ രണ്ട് ഭ്രമണപഥം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. ….

Read More

ചന്ദ്രയാൻ-3 ഭ്രമണപഥം താഴ്ത്തൽ വിജയം, ചന്ദ്രന്റെ ദൃശ്യം പുറത്ത്

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഭ്രമണപഥത്തിൽ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ ക്യാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യം ഐ.എസ്.ആർ.ഒ ഞായറാഴ്ച പുറത്തുവിട്ടു. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യത്തിൽ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ…

Read More

ചാന്ദ്രയാൻ 3 ഭൂമിയെ വലയംവയ്ക്കുന്നത് അവസാനിപ്പിച്ച് ചന്ദ്രനിലേക്ക്; ട്രാൻസ് ലൂണാർ ഇൻജെക്ഷനൊരുങ്ങി ഐഎസ്ആർഒ

ഭൂമിയെ വലയംവയ്ക്കുന്നത് അവസാനിപ്പിച്ച് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുകയാണ് ഇന്ന് ചാന്ദ്രയാൻ 3. അർധരാത്രി 12 മണിക്ക് ശേഷമാണ് നിർണായകമായ ട്രാൻസ് ലൂണാർ ഇൻജെക്ഷൻ. ജൂലൈ 14 ന് വിക്ഷേപണം നടന്നതിന് ശേഷം ഇത്രയും ദിവസം ഭൂഗുരുത്വ ബലത്തിന്റെ സ്വാധീനത്തിലായിരുന്നു ചാന്ദ്രയാൻ 3. ആദ്യം ഭൂമിക്ക് അടുത്തുള്ള പാർക്കിങ് ഓർബിറ്റിലിൽ പരിക്രമണം നടത്തിയ പേടകം, പിന്നീട് ഘട്ടംഘട്ടമായി ഭൂമിയിൽ നിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തി. ജൂലൈ 15, 17,18, 20,25 തീയതികളിലായി അഞ്ച് തവണ ഭ്രമണപഥമുയർത്തി. ഭൂമിക്ക് അടുത്ത ദൂരം…

Read More

ചന്ദ്രയാൻ-3 യാത്ര തുടരുന്നു; ഭ്രമണപഥം ഉയർത്തലിന് ഇന്നു തുടക്കം

ചന്ദ്രയാൻ-3 പേടകത്തിന്റെ ആദ്യഘട്ട ഭൂഭ്രമണപഥം ഉയർത്തലിന് ഇന്നു തുടക്കമാകും. ഉച്ചയോടെ ആദ്യ ഭ്രമണപഥംമാറ്റമുണ്ടാകും. പ്രൊപ്പൽഷൽ മൊഡ്യൂൾ ജ്വലിപ്പിച്ചാകും ഭ്രമണപാതയുടെ വിസ്താരം വർധിപ്പിക്കുന്നത്. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തുനിന്നാണ് ഇതിനുവേണ്ട നിർദേശം നൽകുക. ചന്ദ്രയാൻ-3 പേടകം 36,500 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. പേടകത്തെ കൂടുതൽ ഉയർത്തുന്നതിനായി ഇന്ന് ഉച്ചയ്ക്കുശേഷം പ്രൊപ്പൽഷൻ മോഡ്യൂൾ ജ്വലിപ്പിക്കും. 70,000ത്തിലധികം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാകും പേടകം ഇനി ഭൂമിയെ വലയം ചെയ്യുക. ഘട്ടംഘട്ടമായി പേടകത്തെ ഉയർത്തി ചന്ദ്രനെ വലയം ചെയ്യുന്ന നിലയിലേക്ക് എത്തിക്കുക എന്നതാണ്…

Read More

ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം; ട്രയല്‍സ് പൂര്‍ത്തിയാക്കി ഐ എസ് ആര്‍ ഒ

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ ട്രയല്‍സ് ഐ എസ് ആര്‍ ഒ പൂര്‍ത്തിയാക്കി. 24 മണിക്കൂര്‍ നീണ്ട ട്രയല്‍ ഇന്നലെയാണ് ഇസ്രോ നടത്തിയത്.2019 സെപ്റ്റംബറില്‍ നടത്തിയ ചാന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടിരുന്നു. അതിലെ കുറവുകള്‍ എല്ലാം പരിഹരിച്ചാണ് നാല് വര്‍ഷത്തിനിപ്പുറം ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാൻ ഒരുങ്ങുന്നത്വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചാന്ദ്രയാന്‍ മൂന്നും വഹിച്ചു കൊണ്ടുള്ള എല്‍ വി എം ത്രീ കുതിച്ചുയരുക.

Read More