
‘ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു’; ഇന്ത്യയെ അഭിനന്ദിച്ച് യു.എ.ഇ
ചന്ദ്രയാൻ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് യു.എ.ഇ. ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുകയാണെന്ന് ട്വീറ്റ് ചെയ്താണ് യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ഇന്ത്യയെ അഭിനന്ദിച്ചത്. യു എ ഇയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചു. ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബെെ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. അശ്രാന്ത…