ചന്ദ്രയാൻ മൂന്നിൻറെ പ്രൊപ്പൽഷൻ മൊഡ്യൂൾ വീണ്ടും ഭൂമിയുടെ ഭ്രമണപഥത്തിൽ

ചന്ദ്രയാൻ മൂന്ന് പേടകത്തിൻറെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭൂമിയുടെ ഭ്രമണപഥത്തിൽ തിരികെ എത്തിച്ച് ഐ.എസ്.ആർ.ഒ. ചന്ദ്രൻറെ ഭ്രമണപഥത്തിൽ വലംവെച്ച് കൊണ്ടിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെയാണ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിജയകരമായി മാറ്റിയത്. ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിനും സാമ്പിളുകൾ തിരികെ എത്തിക്കുന്നതിനുമുള്ള പരീക്ഷണങ്ങൾക്ക് സഹായകരമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൻറെ ഭ്രമണപഥമാറ്റം. Chandrayaan-3 Mission: Ch-3’s Propulsion Module (PM) takes a successful detour! In another unique experiment, the PM is brought from Lunar orbit to Earth’s…

Read More

വിക്രം ലാൻഡറിന്റെ ത്രീ ഡി ചിത്രം പുറത്ത് വിട്ട് ഐഎസ്ആർഒ

ചന്ദ്രോപരിതലത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ലാൻഡറിന്റെ ത്രീഡി ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. പ്ര​ഗ്യാൻ റോവറിലെ നാ​വി​ഗേഷനൽ ക്യാമറയിൽ പകർത്തിയ രണ്ടു ചിത്രങ്ങൾ ചേർത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാൻഡറിന്റെയും മനോഹരമായ ത്രീഡി ചിത്രം തയ്യാറാക്കിയത്. ഇടത് ഭാ​ഗത്തുനിന്നും വലതുഭാ​ഗത്തുനിന്നുമുള്ള ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം ഒരുക്കിയതെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു. ഐഎസ്ആർഒ തന്നെ വികസിപ്പിച്ചതാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷനൽ ക്യാമറ. ഐഎസ്ആർഒയുടെ ഇലക്ട്രോ–ഒപ്റ്റിക്സ് സിസ്റ്റം ലബോറട്ടറിയാണ് നാവിഗേഷനൽ ക്യാമറ നിര്‍മിച്ചത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രങ്ങളെ ത്രീ ഡി…

Read More

സ്‌മൈൽ പ്ലീസ്; പ്രഗ്യാൻ പകർത്തിയ വിക്രത്തിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

ചാന്ദ്രയാൻ 3 റോവർ പ്രഗ്യാൻ പകർത്തിയ വിക്രം ലാൻഡറുടെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. ബുധനാഴ്ച രാവിലെ റോവർ എടുത്ത ചിത്രമാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ചന്ദ്രനിൽ ഇറങ്ങിയ ശേഷമുള്ള ലാൻഡറിന്റെ ആദ്യ ചിത്രമാണിത്. ഇതുവരെയുള്ള എല്ലാ ഫോട്ടോകളും വിഡിയോകളും വിക്രം ലാൻഡർ പകർത്തിയിരുന്നു. ദൗത്യത്തിന്റെ ചിത്രം എന്നു പറഞ്ഞാണ് ഐ.എസ്.ആർ.ഒ ചിത്രം പങ്കുവെച്ചിരിക്കുന്നത്. റോവറിലെ നാവിഗേഷൻ കാമറ ഉപയോഗിച്ചാണ് ചിത്രം പകർത്തിയത്. ബംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസ് ആണ് നവ്കാംസ് കാമറ വികസിപ്പിച്ചത്. ഇതുവരെയുള്ള എല്ലാ ഫോട്ടോകളും വീഡിയോകളും…

Read More

ചന്ദ്രയാൻ-3 റോവറിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

ചന്ദ്രയാൻ-3 റോവറിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രോപരിതല ഗർത്തങ്ങളും സഞ്ചാരപാതയുമാണ് ചിത്രങ്ങളിലുള്ളത്. നാല് മീറ്റർ വ്യാസമുള്ള ഒരു ഗർത്തം മൂന്നു മീറ്റർ മുന്നിലായാണ് റോവർ കണ്ടത്. പാത തിരിച്ചുപിടിക്കാൻ റോവറിന് നിർദേശം നിർദേശം നൽകി. ഇപ്പോൾ സുരക്ഷിതമായി പുതിയ പാതയിലേക്ക് നീങ്ങുകയാണ്-ഐ.എസ്.ആർ.ഒ ട്വീറ്റ് ചെയ്തു. Chandrayaan-3 Mission: On August 27, 2023, the Rover came across a 4-meter diameter crater positioned 3 meters ahead of its location. The…

Read More

ചന്ദ്രനെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണം; വിചിത്ര ആവശ്യവുമായി സ്വാമി ചക്രപാണി മഹാരാജ്

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയിച്ച പശ്ചാത്തലത്തിൽ ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന വിചിത്രമായ ആവശ്യവുമായി ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. മറ്റു മതങ്ങൾ ചന്ദ്രനിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുൻപ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഇതു സംബന്ധിച്ച പ്രമേയം പാർലമെന്റ് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സ്വാമി ചക്രപാണി മഹാരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ഒരു ഭീകരനും’ അവിടെയെത്തുന്നതിന് മുൻപ് ഇന്ത്യൻ സർക്കാർ പെട്ടെന്ന് നടപടിയെടുക്കണമെന്നും…

Read More

‘ശിവശക്തി പോയിന്റിന് ചുറ്റും കറങ്ങുന്ന പ്രഗ്യാൻ റോവർ’; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായി കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ശിവശക്തി പോയിന്റിന് സമീപം പ്രഗ്യാൻ റോവർ സഞ്ചരിക്കുന്നെന്ന തലക്കെട്ടിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിക്രം ലാൻഡറിലെ ഇമേജർ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്തിയത്. റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചാരം തുടങ്ങിയെന്ന് ഐഎസ്ആർഒ നേരത്തെ വ്യക്തമാക്കിയിരുന്നു. 25-ാം തീയതി പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. കഴിഞ്ഞദിവസം റോവർ ലാൻഡറിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. Chandrayaan-3 Mission:What’s new here? Pragyan rover roams around Shiv Shakti Point…

Read More

ചന്ദ്രയാൻ 3 ലൈവ് സ്ട്രീമിംഗ് യൂട്യൂബിൽ എക്കാലത്തെയും നമ്പർ വൺ

ചന്ദ്രയാൻ മൂന്നിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.04 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഈ ദൗത്യത്തിന്റെ തത്സമയ സംപ്രേഷണം എക്കാലത്തും ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് സ്ട്രീമിംഗായി. 8.06 ദശലക്ഷം പേർ ഈ ദൃശ്യങ്ങൾ കണ്ടതായി ഗ്ലോബൽ ഇൻഡക്സാണ് റിപ്പോർട്ട് ചെയ്തത്. യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തും ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് ദൗത്യത്തിന്റെ വീഡിയോയാണ്….

Read More

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും; ഇന്ത്യയെ അഭിനന്ദിച്ച് ലോക രാജ്യങ്ങൾ

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും. ചാന്ദ്രയാൻ 3 ചന്ദ്രനിൽ എത്തിച്ച റോവർ പ്രഗ്യാൻ ആണ് ചന്ദ്രന്റെ സവിശേഷതകൾ വിശകലനം ചെയ്യുക. 14 ഭൗമ ദിനങ്ങൾ റോവർ ഗവേഷണം നടത്തും. 27 കിലോ ഭാരമാണ് റോവർ പ്രഗ്യാന് ഉള്ളത്. സെക്കൻഡിൽ ഒരു സെന്റിമീറ്റർ ദൂരം സഞ്ചരിക്കുന്ന പ്രഗ്യാനിന് ഇപ്പോഴുള്ള ഊർജം ഉപയോഗിച്ച് ഒരു ചാന്ദ്രദിനം അഥവാ 14 ഭൗമ ദിനങ്ങൾ പ്രവർത്തിക്കാൻ കഴിയും. റോവറിലെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ്പ് ചന്ദ്രോപരിതലത്തെ വിശകലനം ചെയ്യുകയും അതിന്റെ രാസ, ധാതുക്കളുടെ…

Read More

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും; ഇന്ത്യയെ അഭിനന്ദിച്ച് ലോക രാജ്യങ്ങൾ

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും. ചാന്ദ്രയാൻ 3 ചന്ദ്രനിൽ എത്തിച്ച റോവർ പ്രഗ്യാൻ ആണ് ചന്ദ്രന്റെ സവിശേഷതകൾ വിശകലനം ചെയ്യുക. 14 ഭൗമ ദിനങ്ങൾ റോവർ ഗവേഷണം നടത്തും. 27 കിലോ ഭാരമാണ് റോവർ പ്രഗ്യാന് ഉള്ളത്. സെക്കൻഡിൽ ഒരു സെന്റിമീറ്റർ ദൂരം സഞ്ചരിക്കുന്ന പ്രഗ്യാനിന് ഇപ്പോഴുള്ള ഊർജം ഉപയോഗിച്ച് ഒരു ചാന്ദ്രദിനം അഥവാ 14 ഭൗമ ദിനങ്ങൾ പ്രവർത്തിക്കാൻ കഴിയും. റോവറിലെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ്പ് ചന്ദ്രോപരിതലത്തെ വിശകലനം ചെയ്യുകയും അതിന്റെ രാസ, ധാതുക്കളുടെ…

Read More

“പുതിയ ഇന്ത്യയുടെ ഉദയം, 1.4 ബില്യൺ ഹൃദയമിടിപ്പുകളുടെ ശക്തി”: പ്രധാനമന്ത്രി

ബഹിരാകാശത്ത് ഇന്ത്യ പുതിയ ചരിത്രം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ ലാൻഡിംഗ് വിർച്വലായി സാക്ഷ്യം വഹിച്ച ശേഷം പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണമായിരുന്നു ഇത്. “ഈ നിമിഷം വിലപ്പെട്ടതും അഭൂതപൂർവവുമാണ്. ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷമാണ്. ഈ നിമിഷം 1.4 ബില്യൺ ഹൃദയമിടിപ്പുകളുടെ ശക്തിയാണ്. ഇത്തരം ചരിത്ര നിമിഷങ്ങൾ കാണുമ്പോൾ നമുക്ക് അത്യധികം അഭിമാനമാണ്. ഇത് പുതിയ ഇന്ത്യയുടെ ഉദയമാണ്. വികസിത ഇന്ത്യക്ക് കാഹളം…

Read More