ഭർത്താവ്  ഭീഷണിപ്പെടുത്തി; മന്ത്രിസ്ഥാനം പോയതിനു പിന്നാലെ വിവാഹമോചനത്തിന് ചന്ദ്ര പ്രിയങ്ക

മന്ത്രിസ്ഥാനം പോയതിനു പിന്നാലെ വിവാഹമോചനത്തിനുള്ള അപേക്ഷ നൽകി ചന്ദ്ര പ്രിയങ്ക. മദ്യപനായ ഭർത്താവ് ഷൺമുഖം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പുതുച്ചേരിയിൽ മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്ക വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ കൊല്ലുമെന്ന് ഭർത്താവ്  ഫോണിൽ വിളിച്ച്  ഭീഷണിപ്പെടുത്തിയതായി ചന്ദ്ര പ്രിയങ്ക പരാതിപ്പെട്ടുവെന്ന് ഡിജിപി പറഞ്ഞു. ഷൺമുഖത്തിനൊപ്പം തുടർന്നു ജീവിക്കാൻ സാധിക്കില്ലെന്നും പരാതിയിലുണ്ട്. ഗതാഗത മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്കയുടെ പ്രകടനം തൃപ്തികരമല്ലാത്തതിനാലാണ് നേരത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയത്.  41 വർഷത്തിനു ശേഷം പുതുച്ചേരിയിൽ മന്ത്രിയായ ആദ്യ വനിതയാണു ചന്ദ്ര…

Read More