
കൊലയാളി അസ്ഫാക്ക് തന്നെ; കൂടുതൽ ആളുകൾക്ക് പങ്കില്ലെന്ന് പൊലീസ്
എറണാകുളം ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരി ചാന്ദ്‌നി കുമാരിയെ കൊലപ്പെടുത്തിയത് ബിഹാർ സ്വദേശി അസ്ഫാക്ക് ആലം തന്നെയാണെന്ന് പൊലീസ്. കുട്ടിയെ മറ്റൊരൊൾക്ക് കൈമാറിയെന്നതടക്കമുള്ള മൊഴികൾ കളവാണെന്ന് പൊലീസ് പറയുന്നു.കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കില്ലെന്നും പൊലീസ് പറയുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയ ആലുവ മാര്‍ക്കറ്റില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് എത്തിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് ഇവിടെ നടന്നത്. പ്രതിയെ പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. അസ്ഫാക്ക് കുട്ടിയുമായി…