
ചാന്ദിപുര വൈറസ് ബാധയെന്ന് സംശയം; ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ചു, രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു
ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ചാന്ദിപുര വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന നാല് കുട്ടികൾ മരിച്ചു. രണ്ട് കുട്ടികൾ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരണത്തിനായി ആറ് കുട്ടികളുടെയും രക്ത സാമ്പിൾ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് പറഞ്ഞു. ഹിമന്ത്നഗർ സിവിൽ ആശുപത്രിയിലാണ് രോഗബാധിതരായ രണ്ട് കുട്ടികളുടെ ചികിത്സ പുരോഗമിക്കുന്നത്. സംഭവത്തിൽ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സബർകാന്ത, ആരവല്ലി മേഖലയിൽ നിന്നുള്ള മൂന്ന് പേരും രാജസ്ഥാനിൽ നിന്നുള്ള ഒരാളുമാണ് മരിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരും രാജസ്ഥാനിൽ നിന്നുള്ളവരാണ്. സംഭവത്തേക്കുറിച്ചും വൈറസ്…