
ചാന്ദിപുര വൈറസ് ബാധ: മരണം 24 ആയി; കണ്‍ട്രോള്‍ റൂം ആരംഭിച്ചു
ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. മരണം 24ആയി. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ചാന്ദിപുര വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 65 ആയി. 12 ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലും അഹമ്മദാബാദ്, വഡോദര, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലും രോഗബാധിതരുള്ളത്. ചന്ദിപുര വൈറസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ക്കായി സർക്കാർ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇതിനോടകം സംസ്ഥാനത്ത് 87000 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക്…