ചണ്ഡീഗഡ് – ദീബ്രു​ഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; അടിയന്തരമായി ഇടപെടാൻ നിർദേശം നൽകി യുപി മുഖ്യമന്ത്രി

ഉത്തർപ്രദേശിലെ ​ഗോണ്ടയിൽ ട്രെയിനപകടം. ചണ്ഡിഗഡ് – ദീബ്രു​ഗഡ് ദിൽബർ​ഗ് എക്സ്പ്രസിന്റെ കോച്ചുകൾ പാളം തെറ്റി. ജിലാഹി സ്റ്റേഷന് സമീപമാണ് അപകടം. ചില കോച്ചുകൾ തലകീഴായി മറിഞ്ഞു. രക്ഷാപ്രവ‍‌ർത്തനം തുടങ്ങി. അടിയന്തരമായി ഇടപെടാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.   ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റാനുള്ള കാരണമോ എത്ര പേർക്ക് അപകടം പറ്റിയെന്നോ ഇപ്പോൾ വ്യക്തമല്ല. നിലവിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

Read More

നീറ്റ് പുന:പരീക്ഷ; ചണ്ഡിഗഡിലെ സെന്ററിൽ പരീക്ഷ​യെഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ല

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്കായി നടത്തിയ പുന:പരീക്ഷ​യെഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ലെന്ന് റിപ്പോർട്ട്. 1563 വിദ്യാർഥികൾക്കായി പുന:പരീക്ഷയെുതാൻ ഏഴ് കേന്ദ്രങ്ങളാണ് നിശ്ചയിച്ചിരുന്നത്. അതിൽ 2 വിദ്യാർത്ഥികൾക്കായി പരീക്ഷാ കേന്ദ്രമൊരുക്കിയിരുന്നത് ചണ്ഡിഗഡിലെ സെക്ടർ 44 ലെ സെന്റ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു. ഇൻവിജിലേറ്റർമാരും സുരക്ഷക്കായി പോലീസ് ഉദ്യോഗസ്ഥരും പരിശോധനക്കായി മെറ്റൽ സ്കാനറുകൾ അടക്കമുള്ള സൗകര്യങ്ങളും സംവിധാനും ഒരുക്കിയിരുന്നു. രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഉച്ചയ്ക്ക് 1.30 ന് ഗേറ്റ് അടയ്ക്കും. എന്നാൽ 1.30 ന്…

Read More

ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; എ എ പി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ വിജയായി പ്രഖ്യാപി ച്ച് സുപ്രീംകോടതി

ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനെ സുപ്രിംകോടതി വിജയിയായി പ്രഖ്യാപിച്ചു. വരണാധികാരിക്ക് സുപ്രീംകോടതി കാരണംകാണിക്കൽ നോട്ടീസ് അയച്ചു. അസാധുവായ എട്ടു വോട്ടുകളും സാധുവായി കണക്കാക്കും. പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകൾ സുപ്രീംകോടതി പരിശോധിച്ചു.

Read More

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പറിൽ ക്രമക്കേട് കാണിച്ചെന്ന് സുപ്രീംകോടതി, ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും വിമർശനം

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. ബാലറ്റ് പേപ്പറിൽ ക്രമക്കേട് കാണിച്ചെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച ചീഫ് ജസ്റ്റീസ് തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്നും പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി. ആം ആദ്മി പാർട്ടിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച സുപ്രീം കോടതി തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങളും പരിശോധിച്ചു. റിട്ടേണിം​ഗ് ഓഫീസർ കുറ്റവാളിയെപ്പോലെ ക്യാമറയിൽ നോക്കിയെന്നും…

Read More

കനത്ത മൂടൽ മഞ്ഞ്; ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താളംതെറ്റിയത് 30ലധികം വിമാന സർവ്വീസുകൾ

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാന സർവീസുകൾ വൈകി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനു പുറമെ ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഡൽഹി നഗരത്തിൽ കനത്ത മൂടൽമഞ്ഞ് വ്യാപിച്ചത്. തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. കൂടാതെ തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ്…

Read More