ചാണ്ടി ഉമ്മൻ്റെ പരാതി ​ഗൗരവത്തിലെടുക്കാതെ കോൺഗ്രസ് നേതൃത്വം ; പാലക്കാട് തെരഞ്ഞെടുപ്പിൻ്റെ ചുമതല നൽകിയിരുന്നത് അഞ്ച് എംഎൽഎമാർക്കെന്നും വിശദീകരണം

പാലക്കാട് ചുമതല നൽകിയില്ലെന്ന ചാണ്ടി ഉമ്മൻ്റെ പരാതി ​ഗൗരവത്തിലെടുക്കാതെ നേതൃത്വം. പൂർണ ചുമതല നൽകിയത് അഞ്ച് എംഎൽഎമാർക്കാണെന്ന് നേതൃത്വം വ്യക്തമാക്കി. മുഴുവൻ സമയവും മണ്ഡലത്തിൽ നിന്ന് പ്രവർത്തിച്ചവർക്കാണ് ചുമതല നൽകിയതന്ന് നേതൃത്വം കൂട്ടിച്ചേർത്തു. നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിൽ ചാണ്ടി ഉമ്മൻ അതൃപ്തി പരസ്യമാക്കിയിരുന്നു. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയതാണ് ഒന്നും പറയാതിരുന്നതെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്.

Read More

സൈബർ ആക്രമണങ്ങൾ ഇപ്പോഴും തനിക്കെതിരെ തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ

 സൈബർ ആക്രമണങ്ങൾ ഇപ്പോഴും തനിക്കെതിരെ തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ താൻ നടത്തിയ പ്രസംഗത്തിലുണ്ടായ നാവുപിഴ പുതിയത് എന്ന മട്ടിൽ എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നെന്ന് ചാണ്ടി പറഞ്ഞു. സിപിഎം അനുകൂല മാധ്യമങ്ങൾ ആണ് ഇതിന് പിന്നിലെന്നും ചാണ്ടി ആരോപിച്ചു. കോട്ടയത്ത് യു ഡി എഫ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചാണ്ടി. അതേസമയം, ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ടെന്നുള്ള ചാണ്ടിയുടെ വാക്കുകള്‍ ഏറെ പരിഹസിക്കപ്പെട്ടിരുന്നു….

Read More

ചാണ്ടി ഉമ്മൻ ജയിച്ചിട്ട് വേണം ക്യൂവിലുള്ള ബൂത്തിലെ വോട്ടർമാരെ അടുത്ത ബൂത്തിലേക്ക് അയക്കാനെന്ന് പരിഹാസവുമായി എം.വി ജയരാജൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, പോളിങ് മന്ദഗതിയിലായ ബൂത്തുകളിലുള്ളവർക്ക് സമീപത്തെ തിരക്കു കുറഞ്ഞ ബൂത്തുകളിൽ വോട്ടു ചെയ്യാൻ അവസരം നൽകണമെന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ആവശ്യത്തെ പരിഹസിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവർക്ക് അടുത്ത ബൂത്തിൽ പോയി വോട്ടു ചെയ്യാനെന്ന് ജയരാജൻ പരിഹസിച്ചു. പുതുപ്പള്ളിയിൽ ബിജെപിക്കാർ വോട്ടു വിൽക്കാതിരുന്നതാൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് അവിടെ ജയിക്കുമെന്നും ജയരാജൻ വ്യക്തമാക്കി. ”മുൻപ് 2016ലും എക്സിറ്റ് പോൾ…

Read More

“ജീവിച്ചിരുന്നപ്പോൾ അപ്പയെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു”; അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സഹോദരങ്ങൾ

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മനും മാറിയ ഉമ്മനും. വിമർശനം നല്ലതാണ് എന്നാൽ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കഥകൾ മെനഞ്ഞു വിമർശനം നടത്തുന്നവർ സ്വയം ആലോചിക്കണം. സൈബർ ആക്രമണം ആരോഗ്യകരമായ രീതിയല്ല. ഇതുമായി ബന്ധപ്പെട്ടവർ പിന്മാറണമെന്നും മറിയ ഉമ്മൻ പ്രതികരിച്ചു. അച്ചു ഉമ്മന്റെ തൊഴിലിനെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്യാത്തതിനാൽ തങ്ങൾക്ക് ഒരു ഭയവുമില്ലെന്ന് മറിയ ഉമ്മൻ പറഞ്ഞു. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചുവിന്‍റെ ചിത്രങ്ങൾ ചേർത്ത് ഇടത് സൈബർ ഹാൻഡിലുകളിലെ…

Read More

ചാണ്ടി ഉമ്മൻ ഇന്ന് പത്രിക സമർപ്പിക്കും; കെട്ടിവെക്കാനുള്ള പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മ

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിൽ യുഡിഎഫി സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് നാമനിർദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മയെന്ന് റിപ്പോർട്ട്. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുക. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീർ. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് ഉമ്മൻചാണ്ടി എടുത്തിരുന്നു. തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മുന്നണികൾ, സംവാദത്തിന് വിളിച്ച് ജയ്ക്ക്, കേരള വികസനം ചർച്ചയാക്കാമെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ തിരക്കിട്ട പ്രചാരണത്തിലാണ് ഇടത് സ്ഥാനാർത്ഥി ജയ്ക് സി തോമസും യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും.സ്ഥാനാർത്ഥികളുടെയും ഇരുമുന്നണി നേതാക്കളുടെയും പ്രതികരണങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ചയാക്കുന്നുണ്ട്. ഇതെല്ലാം സസൂഷ്മം നിരീക്ഷിച്ച് വെല്ലുവിളികളും മറുപടികളുമായി സ്ഥാനാർത്ഥികൾ ഓരോ ദിവസവും സജീവമാവുകയും ചെയ്യുന്നു. പുതുപ്പള്ളിയിലെ വികസനം ചർച്ചയാക്കുന്ന എൽഡിഎഫിന് ചാണ്ടി ഉമ്മൻ നൽകിയ മറുപടിക്ക് പിന്നാലെ സംവാദത്തിന് ക്ഷണിച്ച് ജെയ്ക് വീണ്ടും രംഗത്തെത്തി. വികസന വിഷയത്തിൽ ചാണ്ടി ഉമ്മനെ വീണ്ടും സംവാദത്തിന്…

Read More