
‘രക്തബന്ധമുള്ള ഒരു വ്യക്തി മലയാളത്തിൽ അവസരങ്ങൾ ഇല്ലാതാക്കുന്നു, അയാളുമായി കോൺടാക്ടില്ല’: അർത്ഥന ബിനു
ചുരുങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ യുവനടിയാണ് അർത്ഥന ബിനു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം അർത്ഥന അഭിനയിച്ചിട്ടുണ്ട്. ഒരിടയ്ക്ക് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത അർത്ഥന ഇപ്പോൾ തിരികെ വന്നിരിക്കുകയാണ്. അർത്ഥനയുടെ കുടുംബപ്രശ്നങ്ങളും ഈയ്യടുത്ത് വാർത്തയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മഹിളാരത്നത്തിന് നൽകിയ അഭിമുഖത്തിൽ അർത്ഥന മനസ് തുറക്കുകയാണ്. ‘സത്യം പറഞ്ഞാൽ മലയാളം സിനിമയിൽ നിന്നും എനിക്ക് അധികം അവസരങ്ങൾ കിട്ടാറില്ല. വല്ലപ്പോഴുമാണ് ഇവിടെ നിന്നും ഒരു അവസരം വരുന്നതു പോലും. പക്ഷെ കിട്ടുന്ന അവസരങ്ങളിൽ നിന്നും…