
ഗവർണർ പോരിനൊരുങ്ങി; സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാൻ നീക്കം
കേരള സർവകലാശാല വി.സി നിയമനത്തിൽ നവംബർ നാലിന് തീരുമാനിച്ചിരിക്കുന്ന സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലയ്ക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാനാണ് രാജ്ഭവന്റെ നീക്കം. പുറത്താക്കിയ പ്രതിനിധികൾക്ക് പകരമാകും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുക. അതേസമയം ഗവർണറുടെ നീക്കങ്ങളെ നിയമപരമായി നേരിടാനാണ് അയോഗ്യരാക്കിയ പ്രതിനിധികളുടെ തീരുമാനം. കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ പകരം പ്രതിനിധികളെ ഉടൻ ഗവർണർ നിശ്ചയിക്കും. സാധാരണ ഗതിയിൽ സർക്കാർ നിശ്ചയിച്ചു നൽകുന്ന പ്രതിനിധികൾക്ക് ഗവർണർ അംഗീകാരം നൽകാറാണ് പതിവ്. എന്നാൽ മുൻ ഗവർണർ…