കെടിയു വിസിയെ നിയമിക്കേണ്ടത് സർക്കാർ നൽകുന്ന പാനലിൽ നിന്ന്; ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു. കെടിയു വിസിയെ നിയമിക്കേണ്ടത് സർക്കാർ നൽകുന്ന പാനലിൽ നിന്നാണെന്ന് കെടിയു നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. സംസ്ഥാനത്ത് സർവകലാശാലകളുടെ പ്രവർത്തനത്തിന് സർക്കാർ നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ സംസ്ഥാന സർക്കാരിന് റോൾ ഇല്ലെന്നാണ് ഗവർണർ പറയുന്നത്. ഗവർണറുടേത് സ്വേച്ഛാധിപത്യ നിലപാടാണ്. സർവ്വകലാശാലകളുടെ പ്രവർത്തനം പിന്നോട്ട് അടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. സംഘപരിവാർ അജണ്ടകൾക്ക് ചൂട്ടുപിടിക്കുകയാണ് ഗവർണർ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയ്ക്ക് ഗവർണർ…

Read More

ഡോ. കെഎസ് അനിലിനെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി നിയമിച്ചു

ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ 33  വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു.

Read More

 ഡോ.ബി അനന്തകൃഷ്ണൻ കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലർ

കേരള കലാമണ്ഡലം വൈസ് ചാൻസലറായി പ്രഫ.ബി.അനന്തകൃഷ്ണനെ ചാൻസലർ ഡോ.മല്ലിക സാരാഭായ് നിയമിച്ചു. ഹൈദരബാദ് സർവകലാശാലയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷന്റെ തലവനാണ് അനന്തകൃഷ്ണൻ. ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിലെ അക്കാദമിക് കമ്മറ്റികളിലെയും ബോർഡുകളിലെയും അംഗമാണ്. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് തിയറ്റർ റിസർച്ചിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സൊസൈറ്റി ഫോർ തിയറ്റർ റിസർച്ചിന്റെ  സ്ഥാപക ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഒന്നര വർഷമായി കാലടി സർവകലാശാല വിസിക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ അധിക ചുമതല.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ചാൻസിലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനത്തിന് മാത്രമായി നിയമനിർമാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ……………………………………. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ…

Read More

‘ഉന്നതവിദ്യഭ്യാസ രംഗം തകരും’; ചാൻസലറെ മാറ്റാനുള്ള ബില്ലിനെ എതിർക്കുമെന്ന് വി ഡി സതീശൻ

ചാൻസലറെ മാറ്റാനുള്ള ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ബില്ല് പാസായാൽ ഉന്നതവിദ്യഭ്യാസ രംഗം തകരും. സഭയിൽ ബില്ലിനെ എതിർക്കുമെന്നും സതീശൻ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിൻറെ തടസ്സവാദങ്ങൾ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് സർക്കാർ വിട്ടിരുന്നു.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറുടെ സ്ഥാനത്ത് പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിന് സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ………………………….. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതായി സർക്കാർ വ്യക്തമാക്കി. ………………………….. തിരുവനന്തപുരം പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലഹരി വിരുദ്ധ പാര്‍ലമെന്റ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. …………………………. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചാന്‍സലറും ഗവര്‍ണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെ.ടി.യു കേസില്‍ തങ്ങളുടെ വാദം കോടതിയില്‍ ഉന്നയിക്കുകയായിരുന്നു സര്‍ക്കാര്‍. …………………………. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ…

Read More

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഓർഡിനൻസുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി ബിന്ദു

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മന്ത്രി ആർ ബിന്ദു. ഗവർണർ തന്റെ ഉത്തരവാദിത്തം നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവകലാശാലകളിലെ ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കും. ഓർഡിനൻസിന്റെ കാര്യത്തിൽ അനിശ്ചിതത്വമില്ലെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ ബിന്ദു വ്യക്തമാക്കി. കേരളത്തിലെ സർക്കാർ സംഗീത – ഫൈൻ ആർട്‌സ് കോളേജുകളിലെ വിദ്യാർത്ഥികളുടെ യോജിച്ചുള്ള പ്രതിഭാവിഷ്‌കാരത്തിന് ആദ്യമായി വേദിയൊരുക്കി സ’ 22…

Read More